വോട്ടെടുപ്പ് ഇന്ന്; തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​യി ഇ​ടു​ക്കി
Monday, April 22, 2019 10:07 PM IST
ഇ​ടു​ക്കി: വോ​ട്ടിം​ഗ് സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ അ​റി​യി​ച്ചു. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് പോ​ളിം​ഗ്. ഇ​ന്നു രാ​വി​ലെ ആ​റു മു​ത​ൽ വോ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റി​ൽ പ്ര​ത്യേ​ക ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സം​ശ​യ​നി​വാ​ര​ണ​ത്തി​നും പ​രാ​തി​ക​ൾ അ​റി​യി​ക്കു​ന്ന​തി​നും പ​രി​ഹാ​രം തേ​ടു​ന്ന​തി​നും ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ജി​ല്ല​യി​ൽ 104 സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​രെ​യും 26 സോ​ണ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രെ​യും 90 മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി മ​ണ്ഡ​ല​ത്തി​ലെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളും പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും ബ​ന്ധി​പ്പി​ച്ച് പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ദൂ​ര പോ​ളിം​ഗ് സ്റ്റേ​ഷ​നാ​യ ഇ​ട​മ​ല​ക്കു​ടി​യി​ലും പോ​ളിം​ഗി​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​ര​ട്ട​വോ​ട്ട് ത​ട​യു​ന്ന​തി​നു ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​താ​യും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ സ്ത്രീ ​വോ​ട്ട​ർ​മാ​ർ

ഇ​ടു​ക്കി: ഏ​ഴു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 12,03,258 വോ​ട്ട​ർ​മാ​ർ ഇ​ന്നു പോ​ളിം​ഗ്ബൂ​ത്തി​ലേ​ക്ക്. ഇ​തി​ൽ 59,88,91 പു​രു​ഷ​ൻ​മാ​രും 60,43,64 സ്ത്രീ​ക​ളും 3 ട്രാ​ൻ​സ്ജെ​ൻ​ഡ​റും ഉ​ൾ​പ്പെ​ടു​ന്നു. മൂ​വാ​റ്റു​പു​ഴ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ 89,480 പു​രു​ഷ വോ​ട്ട​ർ​മാ​രും 90,250 സ്ത്രീ ​വോ​ട്ട​ർ​മാ​രും ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​റും ഉ​ൾ​പ്പെ​ടെ 17,97,31 വോ​ട്ട​ർ​മാ​രു​ണ്ട്.

കോ​ത​മം​ഗ​ല​ത്ത് 80,998 പു​രു​ഷ​ൻ​മാ​രും 80,826 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 16,18,24 വോ​ട്ട​ർ​മാ​രും ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ 80,022 പു​രു​ഷ​ൻ​മാ​രും 80,978 സ്ത്രീ​ക​ളും ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റും ഉ​ൾ​പ്പെ​ടെ 16,1001 വോ​ട്ട​ർ​മാ​രും ദേ​വി​കു​ള​ത്ത് 83,682 പു​രു​ഷ​ൻ​മാ​രും 85,133 സ്ത്രീ​ക​ളും ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റും ഉ​ൾ​പ്പെ​ടെ 16,88,16 വോ​ട്ട​ർ​മാ​രും തൊ​ടു​പു​ഴ​യി​ൽ 91,531 പു​രു​ഷ​ൻ​മാ​രും 92,340 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 18,38,71 വോ​ട്ട​ർ​മാ​രും ഇ​ടു​ക്കി​യി​ൽ 89,918 പു​രു​ഷ​ൻ​മാ​രും 91,294 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 18,12,12 വോ​ട്ട​ർ​മാ​രും പീ​രു​മേ​ട് 82,451 പു​രു​ഷ​വോ​ട്ട​ർ​മാ​രും 84,352 സ്ത്രീ ​വോ​ട്ട​ർ​മാ​രും ഉ​ൾ​പ്പെ​ടെ 16,68,03 വോ​ട്ട​ർ​മാ​രു​മാ​ണു​ള്ള​ത്. ശാ​രീ​രി​ക വി​ഷ​മ​ത​ക​ളു​ള്ള 3,655 വോ​ട്ട​ർ​മാ​രു​മു​ണ്ട്. ഇ​വ​രെ ബൂ​ത്തു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക വാ​ഹ​ന സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ കാ​ക്കു​ച്ചി​റ​യി​ൽ കു​റ​വ് പ​ച്ച​ക്കാ​ന​ത്ത്

ഇ​ടു​ക്കി: മൂ​വാ​റ്റു​പു​ഴ കാ​ക്കു​ച്ചി​റ പ​ഞ്ചാ​യ​ത്തി​ലെ ഡേ​കെ​യ​ർ സെ​ന്‍റ​ർ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള​ത്. ഇ​വി​ടെ 1,473 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. കു​മ​ളി പ​ച്ച​ക്കാ​നം പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​വാ​ടി പോ​ളിം​ഗ്സ്റ്റേ​ഷ​നി​ലാ​ണ് ഏ​റ്റ​വും കു​റ​വ് വോ​ട്ട​ർ​മാ​ർ. ഇ​വി​ടെ 28 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.

65 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ൾ

ഇ​ടു​ക്കി: ജി​ല്ല​യി​ൽ 1305 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്.​ഇ​തി​ൽ 60 പ്ര​ശ്ന​ബാ​ധി​ത ബാ​ധി​ത ബൂ​ത്തു​ക​ളും അ​ഞ്ച് അ​തീ​വ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളു​മു​ണ്ട്. ആ​റ് മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും ക​ട്ട​പ്പ​ന,തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​ക​ളി​ലാ​യി സ്ത്രീ​ക​ൾ​ക്കു​മാ​ത്ര​മാ​യി അ​ഞ്ച് വീ​തം പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന വെ​ബ്കാ​സ്റ്റിം​ഗ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 4,724 പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

12 തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ക്കാം

ഇ​ടു​ക്കി:​വോ​ട്ട് ചെ​യ്യാ​ൻ 12 തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ക്കാം. ഇ​ല​ക്ഷ​ൻ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, സ​ർ​വീ​സ് തി​രി​ച്ച​റി​യ​ൽ രേ​ഖ, പാ​ൻ​കാ​ർ​ഡ്, സ്മാ​ർ​ട്ട്കാ​ർ​ഡ്, ഫോ​ട്ടോ പ​തി​പ്പി​ച്ച പെ​ൻ​ഷ​ൻ കാ​ർ​ഡ,് തൊ​ഴി​ലു​റ​പ്പ് കാ​ർ​ഡ്, ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ്, ഒൗ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ രേ​ഖ, ആ​ധാ​ർ​കാ​ർ​ഡ് എ​ന്നി​വ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളാ​യി ഉ​പ​യോ​ഗി​ക്കാം.

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ നി​ന്നും ന​ൽ​കു​ന്ന പാ​സ്ബു​ക്കു​ക​ളെ തി​ര​ച്ച​റി​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഫോ​ട്ടോ പ​തി​പ്പി​ച്ച മ​റ്റ് പാ​സ് ബു​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കാം.

ഇ​ട​മ​ല​ക്കു​ടി​യി​ൽ 2809 സ​മ്മ​തി​ദാ​യ​ക​ർ

ഇ​ടു​ക്കി: വി​ദൂ​ര പോ​ളിം​ഗ് സ്റ്റേ​ഷ​നാ​യ ഇ​ട​മ​ല​ക്കു​ടി​യി​ൽ മൂ​ന്ന് പോ​ളിം​ഗ് ബൂ​ത്തു​ക​ൾ. മു​ള​കു​ത​റ​കു​ടി, പ​ര​പ്പാ​ർ​കു​ടി, സൊ​സൈ​റ്റി​കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

30 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്ക​മു​ള്ള എ​ഴു​പ​തം​ഗ സം​ഘ​മാ​ണ് ഇ​ട​മ​ല​ക്കു​ടി​യി​ലേ​ക്ക് പോ​ളിം​ഗ് ജോ​ലി​ക​ൾ​ക്കാ​യി ഇ​ന്ന​ലെ അ​തി​രാ​വി​ലെ​ത​ന്നെ പു​റ​പ്പെ​ട്ട​ത്. ഇ​ട​മ​ല​ക്കു​ടി​യി​ൽ 2809 സ​മ്മ​തി​ദാ​യ​ക​ർ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കും. ഇ​ട​മ​ല​ക്കു​ടി സൊ​സൈ​റ്റി​കു​ടി ട്രൈ​ബ​ൽ സ്കൂ​ളി​ലെ പോ​ളിം​ഗ്ബൂ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള​ത്. 1092 പേ​ർ ഇ​വി​ടെ സ​മ്മ​തി​ദാ​യ​കാ​വ​കാ​ശം വി​നി​യോ​ഗി​ക്കും.

31 ന​ന്പ​ർ പ​ര​പ്പ​യാ​ർ അം​ഗ​ൻ​വാ​ടി പോ​ളിം​ഗ് ബൂ​ത്തി​ൽ 299 പേ​രും 32ാം ന​ന്പ​ർ മു​ള​കു​ത​റ​കു​ടി എ​ൽ​പി സ്കൂ​ൾ പോ​ളിം​ഗ് ബൂ​ത്തി​ൽ 518 പേ​രും വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കും. ഇ​ട​മ​ല​ക്കു​ടി​യി​ൽ 66 ക​ന്നി​വോ​ട്ട​ർ​മാ​രാ​ണ് ഉ​ള്ള​ത്.

പ​ത്ത് പോ​ളിം​ഗ് ബൂ​ത്തു​ക​ൾ വ​നി​ത​ക​ൾ നി​യ​ന്ത്രി​ക്കും

തൊ​ടു​പു​ഴ: ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ൽ 1305 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ ക​ട്ട​പ്പ​ന, തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ 10 ബൂ​ത്തു​ക​ളി​ൽ വ​നി​താ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ വോ​ട്ടെ​ടു​പ്പ് നി​യ​ന്ത്രി​ക്കും.
തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 24-ാം പോ​ളിം​ഗ് ബൂ​ത്ത് നെ​ടു​മ​റ്റം സ​ർ​ക്കാ​ർ യു.​പി സ്കൂ​ൾ, 66-ാം പോ​ളിം​ഗ് ബൂ​ത്ത് ഏ​ഴു​മു​ട്ടം സെ​ന്‍റ് മേ​രി​സ് എ​ൽ​പി സ്കൂ​ൾ, 67-ാം പോ​ളിം​ഗ് ബൂ​ത്ത് പ​ന്നൂ​ർ എ​ൻ​എ​സ്എ​സ് യു​പി സ്കൂ​ൾ, 101ാം ന​ന്പ​ർ പോ​ളിം​ഗ് ബൂ​ത്ത് തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ൾ, 150-ാം പോ​ളിം​ഗ് ബൂ​ത്ത് ക​രി​ങ്കു​ന്നം സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളും ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 166-ാം ന​ന്പ​ർ പോ​ളിം​ഗ് ബൂ​ത്ത് വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം എ​ച്ച്എ​സ്എ​സ്, 167-ാം ന​ന്പ​ർ പോ​ളിം​ഗ് ബൂ​ത്ത് വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം യു​പി​എ​സ്, 176-ാം ന​ന്പ​ർ പോ​ളിം​ഗ് ബൂ​ത്ത് പു​ളി​യ​ൻ​മ​ല കാ​ർ​മ​ൽ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ, 186-ാം ന​ന്പ​ർ പോ​ളിം​ഗ് ബൂ​ത്ത് ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്, 189-ാം ന​ന്പ​ർ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും പൂ​ർ​ണ​മാ​യി വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.