ജോ​യ്സ് വാ​ഴ​ത്തോ​പ്പി​ലും ഡീ​ൻ കു​ള​പ്പു​റ​ത്തും ബി​ജു പു​തു​പ്പ​രി​യാ​ര​ത്തും വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തും
Monday, April 22, 2019 10:07 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജ് വാ​ഴ​ത്തോ​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. മു​ള​കു​വ​ള്ളി അ​ങ്ക​ണ​വാ​ടി​യി​ൽ 88ാം ന​ന്പ​ർ ബൂ​ത്തി​ലാ​ണ് വോ​ട്ട് ചെ​യ്യു​ന്ന​ത്.

​രാ​വി​ലെ 7.30ന് ​കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം എ​ത്തി​യാ​വും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക. തു​ട​ർ​ന്ന് മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ബൂ​ത്തു​ക​ൾ സ​ന്ദ​ർ​ശി​ക്കും.​യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് കു​ള​പ്പു​റം സ്കൂ​ളി​ലാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.​രാ​വി​ലെ ഏ​ഴി​ന് മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ണ്‍​പ​താം ന​ന്പ​ർ ബൂ​ത്താ​യ പൈ​ങ്ങോ​ട്ടൂ​ർ കു​ള​പ്പു​റം സെ​ന്‍റ് ജോ​ർ​ജ് എ​ൽ​പി സ്കൂ​ളി​ൽ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

തു​ട​ർ​ന്നു ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ബൂ​ത്തു​ക​ൾ സ​ന്ദ​ർ​ശി​ക്കും.​എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബി​ജു കൃ​ഷ്ണ​ൻ രാ​വി​ലെ 7.30 പു​തു​പ്പ​രി​യ​രം അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തും.​ തു​ട​ർ​ന്നു മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, തൊ​ടു​പു​ഴ എ​ന്നീ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്തു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും