ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ സ​മീ​പ​വാ​സി​ക​ൾ കു​ടി​വെ​ള്ള​മി​ല്ലാ​തെ വ​ല​യു​ന്നു
Monday, April 22, 2019 10:13 PM IST
ചെ​റു​തോ​ണി: വാ​ട്ട​ർ അ​ഥോ​റി​റ്റി​യും വൈ​ദ്യു​തി വ​കു​പ്പും ക​നി​യു​ന്നി​ല്ല. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും​വ​ലി​യ ആ​ർ​ച്ച് ഡാ​മാ​യ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​നു സ​മീ​പ​ത്തു​ള്ള​വ​രും കു​ടി​വെ​ള്ള​ത്തി​നാ​യി പ​ര​ക്കം​പാ​യു​ന്നു.

ആ​ർ​ച്ച് ഡാ​മി​ന്‍റെ തു​ര​ങ്ക​ത്തി​നു​പു​റ​ത്ത് ഗെ​യി​റ്റി​നു സ​മീ​പം​വ​രെ കു​ടി​വെ​ള്ള​മു​ണ്ടെ​ങ്കി​ലും ഗെ​യി​റ്റി​നു പു​റ​ത്തേ​ക്ക് വെ​ള്ളം വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന പി​ടി​വാ​ശി​യി​ലാ​ണ് വൈ​ദ്യു​തി ബോ​ർ​ഡ്. ഇ​തി​നാ​ൽ കു​ടി​വെ​ള്ള​മി​ല്ലാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ് ഇ​രു​പ​ത്ത​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ. മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണി​വി​ടം. എ​ൻ.​സി. ജോ​ർ​ജ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​പ്പോ​ൾ ഒ​രു കു​ഴ​ൽ​കി​ണ​ർ നി​ർ​മി​ച്ചു ന​ൽ​കി​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ളോ​ളം വെ​ള്ളം കി​ട്ടി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് കി​ണ​ർ ഇ​ടി​ഞ്ഞു ന​ശി​ച്ചു. മോ​ട്ട​റു​ൾ​പ്പെ​ടെ മ​ണ്ണി​ന​ട​യി​ലാ​യ​തോ​ടെ കി​ണ​ർ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് കു​ടി​വെ​ള്ള​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഒ​ന്നും ചെ​യ്തി​ല്ല. ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള പെ​രി​യാ​റ്റി​ലെ​ത്തി​യാ​ണ് ആ​ളു​ക​ൾ കു​ളി​ക്കു​ന്ന​തും തു​ണി ക​ഴു​കു​ന്ന​തു​മെ​ല്ലാം. ഇ​വി​ടു​ത്തു​കാ​ർ​ക്ക് ടോ​യ് ല​റ്റ് പോ​ലും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

അ​ണ​ക്കെ​ട്ടു സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​കൊ​ണ്ടും നാ​ട്ടു​കാ​ർ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഡാം ​സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്പോ​ൾ ടോ​യ് ല​റ്റി​ൽ പോ​കു​ന്ന​തി​നാ​യി സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളെ​യാ​ണ് സ​മീ​പി​ക്കു​ക. വി​ല​കൊ​ടു​ത്ത് വാ​ങ്ങി​വ​ച്ചി​രി​ക്കു​ന്ന വെ​ള്ളം ടോ​യ് ല​റ്റി​ൽ പോ​കാ​ൻ ന​ൽ​കാ​നാ​കി​ല്ലെ​ന്നു​പ​റ​ഞ്ഞ് മ​ട​ക്കി​വി​ടേ​ണ്ട ഗ​തി​കേ​ടാ​ണു​ള്ള​തെ​ന്നും സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു.

പി.​പി. സു​ലൈ​മാ​ൻ റാ​വു​ത്ത​ർ എം​എ​ൽ​എ ആ​യി​രു​ന്ന​പ്പോ​ൾ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​തു​ട​ർ​ന്ന് എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഗെ​യി​റ്റി​നു പു​റ​ത്തേ​ക്ക് പൈ​പ്പി​ട്ട് വെ​ള്ളം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​തും മൂ​ന്നു​മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ നി​ർ​ത്ത​ലാ​ക്കി. പി​ന്നീ​ട് മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്ത്, ക​ള​ക്ട​ർ, എം​എ​ൽ​എ, എം​പി, വൈ​ദ്യു​തി മ​ന്ത്രി എ​ന്നി​വ​ർ​ക്ക് പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. കു​ടി​വെ​ള്ള​ത്തി​നാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

ആ​ർ​ച്ച് ഡാ​മി​നോ​ടു ചേ​ർ​ന്ന് പ​ടു​കൂ​റ്റ​ൻ ടാ​ങ്ക് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത് വൃ​ത്തി​യാ​ക്കി അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​ന്പ്ു​ചെ​യ്ത് ടാ​ങ്കി​ലെ​ത്തി​ച്ചാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഹോ​സു​വ​ഴി​യും വെ​ള്ള​മെ​ടു​ക്കാം.

അ​ത​ല്ലെ​ങ്കി​ൽ പോ​ലീ​സ് ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വാ​ട്ട​ർ ക​ണ​ക്ഷ​ൻ കു​റ​ച്ചു​കൂ​ടി നീ​ട്ടി​യാ​ലും നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടും. വ​ള​രെ എ​ളു​പ്പം പ​രി​ഹ​രി​ക്ക​പ്പെ​ടാ​വു​ന്ന കു​ടി​വെ​ള്ള​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കോ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കോ താ​ത്പ​ര്യ​മി​ല്ലെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ​രാ​തി.

അ​ടി​യ​ന്ത​ര​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പു​ന​ൽ​കി.