ഇ​ടി​മി​ന്ന​ലി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം
Monday, April 22, 2019 10:13 PM IST
രാ​ജാ​ക്കാ​ട്: ക​ഴി​ഞ്ഞ​ദി​വ​സം മ​ല​യോ​ര​മേ​ഖ​ല​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും മി​ന്ന​ലി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം. രാ​ജാ​ക്കാ​ട് മ​മ്മ​ട്ടി​ക്കാ​നം കു​രി​ശും​പ​ടി​യി​ൽ പ​രി​യാ​ര​ത്ത് ഷാ​ജി​യു​ടെ വീ​ടി​നു മി​ന്ന​ലി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

വ​യ​റിം​ഗും ഇ​ല​ക്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. ടെ​ലി​വി​ഷ​ൻ, ഫാ​ൻ, റ​ഫ്രി​ജ​റേ​റ്റ​ർ, വാ​ഷിം​ഗ് മെ​ഷി​ൻ തു​ട​ങ്ങി​യ​വ​യ്ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. രാ​ജാ​ക്കാ​ട്, സേ​നാ​പ​തി മേ​ഖ​ല​യി​ൽ വേ​ന​ൽ മ​ഴ​യ്ക്കൊ​പ്പ​മെ​ത്തി​യ മി​ന്ന​ൽ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​മാ​ണ് വ​രു​ത്തി​യ​ത്. രാ​ജാ​ക്കാ​ട്, പ​ഴ​യ​വി​ടു​തി, മ​മ്മ​ട്ടി​ക്കാ​നം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ലെ ഇ​ല​ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​രാ​റി​ലാ​യി.