റ​വ​ന്യു ഭൂ​മി​യി​ലെ കു​ടി​ൽ​കെ​ട്ടി സ​മ​ര​ക്കാ​ർ പി​ൻ​വാ​ങ്ങി​യി​ല്ല
Monday, April 22, 2019 10:13 PM IST
രാ​ജ​കു​മാ​രി: ചി​ന്ന​ക്ക​നാ​ൽ സൂ​ര്യ​നെ​ല്ലി​യി​ൽ കു​ടി​ൽ​കെ​ട്ടി സ​മ​രം ന​ട​ത്തു​ന്ന​വ​ർ പി​ൻ​മാ​റി​യി​ല്ല. ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ റ​വ​ന്യു സം​ഘം സ​മ​ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് ഒ​ഴി​പ്പി​ക്കാ​നാ​കാ​തെ മ​ട​ങ്ങി.

റ​വ​ന്യൂ ഭൂ​മി​യി​ൽ കു​ടി​ൽ​കെ​ട്ടി സ​മ​രം ന​ട​ത്തു​ന്ന ഭൂ​ര​ഹി​ത​രാ​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ത​ങ്ങ​ൾ​ക്ക് മൂ​ന്നു​സെ​ന്‍റ് സ്ഥ​ല​മെ​ങ്കി​ലും പ​തി​ച്ചു​ന​ൽ​കാ​തെ സ​മ​ര​ത്തി​ൽ​നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ്.

ഞാ​യ​റാ​ഴ്ച വെ​ളു​പ്പി​ന് അ​ഞ്ചോ​ടെ​യാ​ണ് സൂ​ര്യ​നെ​ല്ലി മേ​ഖ​ല​യി​ലെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ കു​ടി​ൽ​കെ​ട്ടി സ​മ​രം ആ​രം​ഭി​ച്ച​ത്. കൊ​ച്ചു​കു​ട്ടി​ക​ളു​മാ​യി സ്ത്രീ​ക​ള​ട​ക്ക​മാ​ണ് കു​ടി​ൽ​കെ​ട്ടി സ​മ​രം ന​ട​ത്തു​ന്ന​ത്. രാ​ത്രി​യി​ലും സ​മ​ര​ക്കാ​ർ സ്ഥ​ല​ത്തു തു​ട​രു​ക​യാ​ണ്.

തൊ​ഴി​ലാ​ളി​ക​ൾ പി​രി​ഞ്ഞു​പോ​കു​ന്നി​ല്ലെ​ന്ന നി​ല​പാ​ടെ​ടു​ത്ത​തോ​ടെ ഉ​ന്ന​ത റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന് ത​ഹ​സി​ൽ​ദാ​ർ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭൂ​സം​ര​ക്ഷ​ണ സേ​ന​യെ​ത്തി കെ​ട്ടി​യ കു​ടി​ലു​ക​ൾ പൊ​ളി​ക്കു​ന്ന​തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

നാ​ലു ത​ല​മു​റ​യാ​യി തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​യി ജീ​വി​ക്കു​ന്ന ത​ങ്ങ​ൾ​ക്ക് പോ​കാ​ൻ ഇ​ട​മി​ല്ലെ​ന്നും അ​തു​കൊ​ണ്ട് സ​ർ​ക്കാ​ർ ത​ങ്ങ​ൾ​ക്ക് ഭൂ​മി ന​ൽ​ക​ണ​മെ​ന്നും ഭൂ​മി ല​ഭി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ നേ​രി​ട്ടെ​ത്തി ത​ങ്ങ​ൾ​ക്ക് വീ​ട് വ​യ്ക്കു​ന്ന​തി​ന് സ്ഥ​ലം ന​ൽ​കു​മെ​ന്ന ഉ​റ​പ്പ് ന​ൽ​കു​ന്ന​തു​വ​രെ സ​മ​ര​ത്തി​ൽ​നി​ന്നും പി​ന്നോ​ട്ടു പോ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ.