ക​ടു​ത്ത ചൂ​ടി​ൽ ഹൈ​റേ​ഞ്ചി​ൽ​നി​ന്ന് കൊ​ക്കോ കൃ​ഷി​യും പ​ടി​യി​റ​ങ്ങു​ന്നു
Monday, April 22, 2019 10:14 PM IST
രാ​ജാ​ക്കാ​ട്: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ൽ ഹൈ​റേ​ഞ്ചി​ൽ​നി​ന്നും കൊ​ക്കോ കൃ​ഷി​യും പ​ടി​യി​റ​ങ്ങു​ന്നു. ക​ടു​ത്ത ചൂ​ടി​ൽ കൊ​ക്കോ പൂ​ക്ക​ളും ചെ​റു​കാ​യ്ക​ളും ക​രി​ഞ്ഞു​ണ​ങ്ങി ന​ശി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ഉ​ള്ള കാ​യ്ക​ളു​ടെ വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ കൊ​ക്കോ ഉ​ൽ​പാ​ദ​നം പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​കും.

ക​ടു​ത്ത വ​ര​ൾ​ച്ച​യി​ൽ ഹൈ​റേ​ഞ്ചി​ലെ മ​റ്റു കാ​ർ​ഷി​ക വി​ള​ക​ൾ​ക്കൊ​പ്പം കൊ​ക്കോ കൃ​ഷി​യും ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. മ​റ്റു കൃ​ഷി​ക​ളെ അ​പേ​ക്ഷി​ച്ച് വ​ലി​യ രീ​തി​യി​ലു​ള്ള മു​ത​ൽ​മു​ട​ക്കും പ​രി​പാ​ല​ന​വും ആ​വ​ശ്യ​മി​ല്ലാ​ത്ത കൊ​ക്കോ കൃ​ഷി​യാ​ണ് ഹൈ​റേ​ഞ്ചി​ലെ ക​ർ​ഷ​ക​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യി​രു​ന്ന​ത്.

കൊ​ക്കോ​യ്ക്ക് മോ​ശ​മ​ല്ലാ​ത്ത വി​ല ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഉ​ൽ​പാ​ദ​ന​ത്തി​ലു​ണ്ടാ​യ കു​റ​വ് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്.