തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ വൈ​ദ്യു​തി വി​രു​ന്നു​കാ​ര​ൻ
Monday, April 22, 2019 10:16 PM IST
തൊ​ടു​പു​ഴ: വേ​ന​ൽ മ​ഴ പെ​യ്തു തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ വൈ​ദ്യു​തി വി​രു​ന്നു​കാ​ര​നാ​യി. അ​ടി​ക്ക​ടി​യു​ള്ള വൈ​ദ്യു​തി മു​ട​ക്കം വ്യാ​പാ​ര മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ക​ന​ത്ത ചൂ​ടി​ൽ വ​ല​യു​ന്ന ജ​ന​ങ്ങ​ൾ​ക്കും വൈ​ദ്യു​തി പ​തി​വാ​യി മു​ട​ങ്ങു​ന്ന​ത് തി​രി​ച്ച​ടി​യാ​യി മാ​റി. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ അ​ടി​ക്ക​ടി വൈ​ദ്യു​തി മു​ട​ക്ക​മാ​ണ്. മു​ത​ല​ക്കോ​ടം ഭാ​ഗ​ത്ത് ഒ​രാ​ഴ്ച​യോ​ള​മാ​യി വൈ​ദ്യു​തി ഒ​ളി​ച്ചു ക​ളി തു​ട​രു​ന്നു.

വൈ​ദ്യു​തി മു​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഐ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചാ​ൽ സ​ബ് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള ത​ക​രാ​റെ​ന്നോ അ​റ്റ​കു​റ്റ​പ്പ​ണി​യെ​ന്നോ പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു മാ​റു​ക​യാ​ണ് പ​തി​വെ​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ പ​റ​യു​ന്നു. ഇിനി​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള എ​സി​വി കേ​ബി​ൾ വ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു വ​രു​ന്നു​ണ്ട്. മാ​ർ​ച്ചി​നു മു​ൻ​പു പൂ​ർ​ത്തി​യാ​ക്കേ​ണ്ടി​യി​രു​ന്ന പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ഴും തു​ട​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​തി ഓ​ഫു ചെ​യ്യു​ന്ന​തും വൈ​ദ്യു​തി മു​ട​ക്ക​ത്തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്.

സാ​ധാ​ര​ണ മ​ഴ​ക്കാ​ല​മെ​ത്തു​ന്ന​തോ​ടെ​യാ​ണ് ജി​ല്ല​യി​ൽ വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​കു​ന്ന​ത്. കാ​റ്റും മ​ഴ​യും മൂ​ലം പ​തി​വാ​യി വൈ​ദ്യു​തി നി​ല​യ്ക്കും. എ​ന്നാ​ൽ ക​ടു​ത്ത വേ​ന​ൽ​ക്ക​ല​മാ​യ ഈ ​സ​മ​യ​ത്തും ചെ​റു കാ​റ്റ​ടി​ച്ചാ​ൽ പോ​ലും വൈ​ദ്യു​തി പോ​കു​ന്ന അ​വ​സ്ഥ​യാ​ണ് പ​ല ഭാ​ഗ​ങ്ങ​ളി​ലും. പ​തി​വാ​യി വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തു സം​ബ​ന്ധി​ച്ച് ബോ​ർ​ഡ് അ​ധി​കൃ​ത​രോ​ട് എ​ത്ര പ​രാ​തി​പ്പെ​ട്ടാ​ലും പ​രി​ഹാ​ര​മു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ​രാ​തി.

വൈ​ദ്യു​തി​യി​ല്ലാ​ത്ത​തി​ന് കാ​റ്റി​നെ​യും മ​ഴ​യെ​യും പ​ഴി​ക്കു​ന്ന ബോ​ർ​ഡ് അ​ധി​കൃ​ത​ർ ഇ​തു ര​ണ്ടു​മി​ല്ലാ​ത്ത​പ്പോ​ഴും മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ചാ​ൽ കൈ​മ​ല​ർ​ത്തും. അ​ല്ലെ​ങ്കി​ൽ സാ​ങ്കേ​തി​ക​മാ​യ കാ​ര്യ​ങ്ങ​ൾ നി​ര​ത്തി ഒ​ഴി​വാ​കും. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ പോ​ലും വൈ​ദ്യു​തി മു​ട​ക്കം പ​തി​വു സം​ഭ​വ​മാ​ണ്. തൊ​ടു​പു​ഴ ന​ന്പ​ർ ടു ​സെ​ക്ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും വൈ​ദ്യു​തി കൃ​ത്യ​മാ​യി എ​ത്തു​ന്നി​ല്ല. മി​ക്ക​പ്പോ​ഴും കാ​റ്റും കോ​ളു​മൊ​ന്നു​മി​ല്ലാ​തി​രി​ക്കെ പു​ല​ർ​ച്ചെ മൂ​ന്ന​ര​ക്ക് ശേ​ഷ​മാ​ണ് വൈ​ദ്യു​തി നി​ല​ക്കു​ന്ന​ത്. നേ​രം പു​ല​രു​ന്പോ​ൾ വൈ​ദ്യു​തി ഉ​ണ്ടാ​കാ​റി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ​യോ​ടൊ​പ്പം കാ​റ്റും ഇ​ടി​മി​ന്ന​ലും ഉ​ണ്ടാ​യ​തോ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളും വൈ​ദ്യു​തി മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി. അ​ടി​ക്ക​ടി​യു​ണ്ടാ​യ വൈ​ദ്യു​തി മു​ട​ക്കം സാ​ധാ​ര​ണ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു പു​റ​മെ മ​റ്റു മേ​ഖ​ല​ക​ളെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ക​ന്പ്യൂ​ട്ട​ർ അ​നു​ബ​ന്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി.

കൂ​ടാ​തെ സ്റ്റു​ഡി​യോ, കോ​ൾ​ഡ് സ്റ്റോ​റേ​ജ്, ഇ​ന്‍റ​ർ​നെ​റ്റ് ക​ഫേ​ക​ൾ, ഫോ​ട്ടോ​സ്റ്റാ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ, ഐ​സ്ക്രീം പാ​ർ​ല​റു​ക​ൾ, പ്രി​ന്‍റിം​ഗ് പ്ര​സു​ക​ൾ, ജ്യൂ​സ് പാ​ർ​ല​റു​ക​ൾ തു​ട​ങ്ങി വൈ​ദ്യു​തി ല​ഭ്യ​ത​യെ മാ​ത്രം ആ​ശ്ര​യി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം പ്ര​തി​സ​ന്ധി​യി​ലാ​യി. ഇ​പ്പോ​ഴും പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഇ​ട​വി​ട്ടു​ള്ള വൈ​ദ്യു​തി മു​ട​ക്കം ഇ​ത്ത​ര​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട ്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ വൈ​ദ്യു​തി ബോ​ർ​ഡ് അ​നാ​സ്ഥ തു​ട​രു​ക​യാ​ണെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ​യും മ​റ്റും ആ​ക്ഷേ​പം.