ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​ല​സ്യം​മൂ​ലം വോ​ട്ടെ​ടു​പ്പ് വൈ​കി
Tuesday, April 23, 2019 11:04 PM IST
അ​ണ​ക്ക​ര: തെ​ര​ഞ്ഞെ​ടു​പ്പു ഡ്യൂ​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മെ​ല്ലെപ്പോ​ക്കു​മൂ​ലം വോ​ട്ടെ​ടു​പ്പ് വൈ​കി. പീ​രു​മേ​ട് അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്ത് 71-ാം ന​ന്പ​ർ (അ​ണ​ക്ക​ര​യി​ൽ പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു സ​മീ​പ​മു​ള്ള അ​ങ്ക​ണ​വാ​ടി) പോ​ളിം​ഗ് ബൂ​ത്തി​ൽ രാ​വി​ലെ മു​ത​ൽ നീ​ണ്ട ക്യൂ​വാ​യി​രു​ന്നു. 1143 വോ​ട്ട​ർ​മാ​രു​ള്ള ബൂ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ 50 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൂ​ന്നു​മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം വോ​ട്ട​ർ​മാ​ർ​ക്ക് ക്യൂ​വി​ൽ നി​ൽ​ക്കേ​ണ്ടി​വ​ന്നു. ഒ​രാ​ൾ​ക്ക് വോ​ട്ടു​ചെ​യ്യാ​ൻ ഒ​രു​മി​നി​റ്റോ​ളം സ​മ​യം വേ​ണ്ടി​വ​ന്നു. വോ​ട്ടേ​ഴ്സ് ലി​സ്റ്റ് പ​രി​ശോ​ധി​ക്കാ​നും മ​ഷി പു​ര​ട്ടാ​നും ഏ​റെ​സ​മ​യം എ​ടു​ത്ത​താ​ണ് വോ​ട്ടിം​ഗ് വൈ​കി​പ്പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പു​സ​മ​യം അ​വ​സാ​നി​ച്ച ആ​റി​നും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ക്യൂ​വി​ലാ​യി​രു​ന്നു.