പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി
Tuesday, April 23, 2019 11:05 PM IST
പീ​രു​മേ​ട്: ഏ​ല​പ്പാ​റ​യ്ക്കു​സ​മീ​പം കോ​ഴി​ക്കാ​ന​ത്തു​നി​ന്നും പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി. കോ​ഴി​ക്കാ​നം ആ​റാം​മു​ക്ക് ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് പെ​രു​ന്പാ​ന്പി​നെ ക​ണ്ട​ത്തി​യ​ത്. പ​ശു​വി​നെ തീ​റ്റാ​ൻ​പോ​യ തോ​ട്ടം തൊ​ലാ​ളി​ക​ളാ​ണ് പാ​ന്പി​നെ ക​ണ്ട​ത്. ആ​ളു​ക​ൾ വോ​ട്ടു ചെ​യ്യു​ന്ന​തി​നാ​യി ഏ​ല​പ്പാ​റ കോ​ഴി​ക്കാ​ന​ത്തെ പോ​ളിം​ഗ് ബൂ​ത്തി​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സ​മീ​പ​ത്തെ തേ​യി​ല ത്തോട്ട​ത്തി​ൽ പെ​രു​ന്പാ​ന്പി​നെ ക​ണ്ട വി​വ​രം അ​റി​യു​ന്ന​ത്. ഇ​തോ​ടെ ക്യൂ​വി​ൽ കാ​ത്തു​നി​ന്ന പു​രു​ഷ​ൻ​മാ​രെ​ല്ലാം പെ​രു​ന്പാ​ന്പി​നെ കാ​ണാ​നാ​യി പാ​ഞ്ഞു. പീ​രു​മേ​ട് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ത്തെ​ത്തി പാ​ന്പി​നെ പി​ടി​കൂ​ടി.

അളവുതൂക്ക
ഉരകരണങ്ങളുടെ
പ​രി​ശോ​ധ​ന

ക​ട്ട​പ്പ​ന: ശാ​ന്ത​ൻ​പാ​റ, സേ​നാ​പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ്യാ​പാ​രി​ക​ളു​ടെ അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും മു​ദ്ര​വ​യ്പും 26-ന് ​ന​ട​ക്കും. രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു​വ​രെ ശാ​ന്ത​ൻ​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ നാ​ലു​വ​രെ സേ​നാ​പ​തി​യി​ലു​മാ​ണ് പ​രി​ശോ​ധ​ന.