വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് കാ​ട്ടാ​ന ച​രി​ഞ്ഞു
Wednesday, April 24, 2019 10:30 PM IST
മ​റ​യൂ​ർ: സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ക​വു​ങ്ങി​ൻ​തോ​ട്ട​ത്തി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മൂ​ന്നു​വ​യ​സു​ള്ള കാ​ട്ടാ​ന​യെ ച​രി​ഞ്ഞ​നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട്ടി​ലെ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ നെ​ല്ലി​ത്തു​റ ഭാ​ഗ​ത്ത് ചു​ങ്ക​പ്പെ​ട്ടി വ​നാ​തി​ർ​ത്തി​യി​ൽ​നി​ന്നും ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലു​ള്ള റാ​ണി​മ​ഹാ​കാ​ര​ന്‍റെ തോ​ട്ട​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ഏ​ഴോ​ടെ ച​രി​ഞ്ഞ​നി​ല​യി​ൽ കാ​ട്ടാ​ന​യെ ക​ണ്ട​ത്.

തോ​ട്ടം ഉ​ട​മ വ​നം വ​കു​പ്പ് ഓ​ഫീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് റെ​യി​ഞ്ച് ഓ​ഫീ​സ​ർ സെ​ൽ​വ​രാ​ജ് കോ​യ​ന്പ​ത്തൂ​ർ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വെ​ങ്കി​ടേ​ഷ്, താ​യ​ന്നൂ​ർ വെ​റ്റി​ന​റി ഓ​ഫീ​സ​ർ ഡോ ​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

തോ​ട്ട​ത്തി​ൽ​ക​ട​ന്ന കാ​ട്ടാ​ന ക​വു​ങ്ങ് കു​ത്തി​മ​റി​ച്ച​പ്പോ​ൾ വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ഴു​ക​യും അ​തി​ൽ​നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ജ​ഡം മ​റ​വു​ചെ​യ്തു.