വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജ​റോം​സി​ൽ സ​ഹ​വാ​സ ക്യാ​ന്പ്
Wednesday, April 24, 2019 10:30 PM IST
ക​ട്ട​പ്പ​ന: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​രു​ത​ലോ​ടെ പ​ദ്ധ​തി​യു​ടെ നോ​ഡ​ൽ സ്കൂ​ളാ​യ വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജ​റോം​സ് എ​ച്ച്എ​സ്എ​സി​ൽ ഇ​ന്നും നാ​ളെ​യും സ​ഹ​വാ​സ ക്യാ​ന്പ് ന​ട​ക്കും. ജി​ല്ല​യി​ലെ 89 ഹൈ​സ്കൂ​ളി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.
ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്യും. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ക്ലി​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ, ക്രി​സ്റ്റി ജോ​സ​ഫ്, ആ​ന്‍റ​ണി ജോ​സ​ഫ്, ജോ​സ് ജോ​സ​ഫ്, ബി​ജു ജോ​സ​ഫ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ക്കും. ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല റ​ഡാ​ർ സെന്‍റ​ർ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഡോ. ​എ​സ്. അ​ഭി​ലാ​ഷ് കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്നു​ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ ജോ​യ്സ് ജോ​ർ​ജ് എം​പി, ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജ​യിം​സ് മം​ഗ​ല​ശേ​രി​ൽ, ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബെ​ന്നി ക​ല്ലൂ​പ്പു​ര​യി​ടം എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ റെ​ജീ​ന തോ​മ​സ്, ഡി​ഇ​ഒ എ​ൻ. സ​ഞ്ജീ​വ്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ​ഫ് മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.