9,17,563 പേ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു
Wednesday, April 24, 2019 10:34 PM IST
ഇ​ടു​ക്കി: ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഏ​ഴു​നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​യി 9,17,563 പേ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. 76.26 ശ​ത​മാ​ന​മാ​ണ് അ​ന്തി​മ പോ​ളിം​ഗ്. ആ​കെ 12,03,258 വോ​ട്ട​ർ​മാ​രാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്.​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ 4,66,020 പു​രു​ഷ​ൻ​മാ​രും 4,51,542 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.
മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ൽ 77.84 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്. ഇ​വി​ടെ 69,263 സ്ത്രീ​ക​ളും 70,641 പു​രു​ഷ​ൻ​മാ​രു​മാ​രും വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി. കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ൽ 63,571 സ്ത്രീ​ക​ളും 65,634 പു​രു​ഷ​ൻ​മാ​രും വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി. ഇ​വി​ടെ 79.84 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്.
​ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ൽ ഒ​രു ട്രാ​ൻ​സ് ജെ​ൻ​ഡ​റും 58,389 സ്ത്രീ​ക​ളും 61,250 പു​രു​ഷ​ൻ​മാ​രും സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. 70.87 ശ​ത​മാ​ന​മാ​ണ് ഇ​വി​ടു​ത്തെ പോ​ളിം​ഗ്.​ഉ​ടു​ന്പ​ൻ​ചോ​ല മ​ണ്ഡ​ല​ത്തി​ൽ 79.11 ശ​ത​മാ​നം വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി. ഇ​തി​ൽ 63,131 സ്ത്രീ​ക​ളും 64,234 പു​രു​ഷ​ൻ​മാ​രും ഉ​ൾ​പ്പെ​ടു​ന്നു. തൊ​ടു​പു​ഴ മ​ണ്ഡ​ല​ത്തി​ൽ 75.6 ശ​ത​മാ​നം വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി. ഇ​തി​ൽ 67,914 സ്ത്രീ​ക​ളും 71,095 പു​രു​ഷ​ൻ​മാ​രും ഉ​ൾ​പ്പെ​ടു​ന്നു. ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ൽ 74.24 ശ​ത​മാ​നം വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി. ഇ​തി​ൽ 66,336 സ്ത്രീ​ക​ളും 68,198 പു​രു​ഷ​ൻ​മാ​രും ഉ​ൾ​പ്പെ​ടു​ന്നു. പീ​രു​മേ​ട് മ​ണ്ഡ​ല​ത്തി​ൽ 76.68 ശ​ത​മാ​നം വോ​ട്ടു​ക​ളും രേ​ഖ​പ്പെ​ടു​ത്തി.​ഇ​തി​ൽ 62,938 സ്ത്രീ​ക​ളും 64,968 പു​രു​ഷ​ൻ​മാ​രും ഉ​ൾ​പ്പെ​ടു​ന്നു.