ക​ള​ഞ്ഞു​കി​ട്ടി​യ പെ​ൻ​ഷ​ൻ തു​ക ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി തി​രി​കെ ന​ൽ​കി
Thursday, April 25, 2019 10:22 PM IST
തൊ​ടു​പു​ഴ: പെ​ൻ​ഷ​നാ​യി ല​ഭി​ച്ച തു​ക ക​ള​ഞ്ഞു പോ​യ​പ്പോ​ൾ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യു​ടെ സ​ത്യ​സ​ന്ധ​ത​യി​ൽ പ​ണം തി​രി​ച്ചു കി​ട്ടി. തൊ​ടു​പു​ഴ​യി​ലെ ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി മി​നി ജോ​സ​ഫ് ആ​ണ് ജോ​ലി​ക്കി​ട​യി​ൽ കി​ട്ടി​യ പ​ണ​വും ബാ​ങ്ക് പാ​സ് ബു​ക്കും ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ മ​ങ്ങാ​ട്ടു​ക​വ​ല ബ​സ്‌സ്റ്റാ​ൻ​ഡ് മൈ​താ​നം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് 6000 രൂ​പ മി​നി​ക്ക് ക​ള​ഞ്ഞു കി​ട്ടി​യ​ത്. പ​ണം ല​ഭി​ച്ച വി​വ​രം സ​മീ​പ​ത്തെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളോ​ടും ക​ച്ച​വ​ട​ക്കാ​രോ​ടും പ​റ​യു​ക​യും ആ​രെ​ങ്കി​ലും അ​ന്വേ​ഷി​ച്ചു വ​ന്നാ​ൽ ന​ഗ​ര​സ​ഭ​യി​ൽ വ​ര​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ് ഓ​ഫീ​സി​ലെ​ത്തി​യ​ത്.

ഓ​ഫീ​സി​ൽ എ​ത്തി​യ ശേ​ഷം മേ​ല​ധി​കാ​രി​യാ​യ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ എ​ൻ.​പി.​ ര​മേ​ശ് കു​മാ​റി​നെ പ​ണം ഏ​ല്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ പ​ണം ന​ഷ്ട​പ്പെ​ട്ട പൂ​മാ​ല സ്വ​ദേ​ശി ചെ​മ്മ​ല​ക്കു​ഴി പാ​പ്പ​ച്ച​ൻ എ​ന്ന ജോ​സ​ഫ് അ​ന്വേ​ഷി​ച്ച് മ​ങ്ങാ​ട്ടു​ക​വ​ല​യി​ലെ​ത്തി. ക​ർ​ഷ​ക​പെ​ൻ​ഷ​നാ​യി ല​ഭി​ച്ച തു​ക ബാ​ങ്ക് എ​ടി​എ​മ്മി​ൽനി​ന്നും എ​ടു​ത്ത് ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്.

ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളോ​ട് അ​ന്വേ​ഷി​ച്ചപ്പോൾ അവ​ർ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി​യു​ടെ അ​ടു​ത്തെ​ത്തി വി​വ​രം പ​റ​ഞ്ഞു. തു​ട​ർ​ന്ന് ചെ​യ​ർ​പേ​ഴ്സ​ന്‍റെയും കൗ​ണ്‍​സി​ല​ർ ടി.​കെ.​സു​ധാ​ക​ര​ൻ​നാ​യ​രു​ടെ​യും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ മി​നി ജോ​സ​ഫ് ത​ന്നെ തു​ക പാ​പ്പ​ച്ച​ന് കൈ​മാ​റി. താ​ത്്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യ മി​നിക്ക് പാ​പ്പ​ച്ച​ൻ സ്നേ​ഹ​പൂ​ർ​വം ന​ൽ​കി​യ പാ​രി​തോ​ഷി​ക​വും അ​വ​ർ ന​ന്ദി​പൂ​ർ​വം നി​ഷേ​ധി​ച്ചു.