പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​പ്പെ​ട്ട​വ​ർ​ക്ക് വീ​ടൊ​രു​ക്കി റോ​ട്ട​റി ക്ല​ബ്
Thursday, April 25, 2019 10:22 PM IST
അ​ടി​മാ​ലി: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി റോ​ട്ട​റി ക്ല​ബ്. റോ​ട്ട​റി ക്ല​ബ് കൊ​ച്ചി മി​ഡ് ടൗ​ണി​ന്‍റെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്ര​ള​യ​ത്തി​ൽ കി​ട​പ്പാ​ടം ന​ഷ്ട​മാ​യ​വ​ർ​ക്ക് വീ​ടൊ​രു​ക്കു​ന്ന ഡി​ൽ​സെ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യ​ത്. അ​ടി​മാ​ലി, വെ​ള്ള​ത്തൂ​വ​ൽ മേ​ഖ​ല​ക​ളി​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വീ​ടൊ​രു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഈ​സ്റ്റേ​ണ്‍ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ന​വാ​സ് മീ​രാ​ൻ നി​ർ​വ​ഹി​ച്ചു. ഡി​ൽ​സെ പ​ദ്ധ​തി ചെ​യ​ർ​മാ​ൻ അ​നി​ൽ വ​ർ​മ, റോ​ട്ട​റി മി​ഡ് ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് ജോ​സ്, അ​ടി​മാ​ലി റോ​ട്ട​റി ക്ല​ബ് സെ​ക്ര​ട്ട​റി സ​ദാ​ശി​വ​ൻ എ​ട​പ്പാ​ട്ട്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ​ൻ. സ​ഹ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 15 വീ​ടു​ക​ളും വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 10 വീ​ടു​ക​ളു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. ചു​റ്റു​മ​തി​ൽ ഉ​ൾ​പ്പെ​ടെ ഓ​രോ വീ​ടി​ന്‍റെ​യും നി​ർ​മാ​ണ​ത്തി​നാ​യി അ​ഞ്ചു​ല​ക്ഷ​ത്തോ​ളം രൂ​പ ചി​ല​വ​ഴി​ക്കും.

ഭ​വ​നനി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷം പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​ത്തുന്ന അ​ർ​ഹ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സം​ഘ​ട​ന വീ​ട് കൈ​മാ​റും. അ​ടി​മാ​ലി​യി​ലെ പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ൾ മു​ടി​പ്പാ​റ​ച്ചാ​ലി​ലും വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ൾ കൂ​ന്പ​ൻ​പാ​റ​യി​ലു​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്.