കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് മു​ട​ങ്ങി; മാ​ങ്കു​ളം നി​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ
Thursday, April 25, 2019 10:23 PM IST
അ​ടി​മാ​ലി: തി​രു​വ​ല്ല ഡി​പ്പോ​യി​ൽ​നി​ന്നും മാ​ങ്കു​ളം ആ​ന​ക്കു​ള​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ സ​ർ​വീ​സ് മു​ട​ങ്ങി. മൂ​ന്നു​ദി​വ​സ​മാ​യി സ​ർ​വീ​സ് മു​ട​ങ്ങി​യ​തോ​ടെ മാ​ങ്കു​ളം നി​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​യി.

ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ​നി​ന്നും രാ​വി​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കു​മു​ള്ള ആ​ളു​ക​ൾ യാ​ത്രയ്​ക്കാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന സ​ർ​വീ​സാ​ണ് മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. അ​ടി​മാ​ലി, തൊ​ടു​പു​ഴ, പാ​ല തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ധാ​രാ​ളം ആ​ളു​ക​ൾ സ്ഥി​ര​മാ​യി ജോ​ലി സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യി​രു​ന്ന​തും ഈ ​ബ​സി​ലാ​യി​രു​ന്നു. മി​ക​ച്ച രീ​തി​യി​ൽ ന​ട​ന്നി​രു​ന്ന ബ​സ് സ​ർ​വീ​സ് ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​വി​ലെ 5.20-ന് ​ആ​ന​ക്കു​ള​ത്തു​നി​ന്നും പു​റ​പ്പെ​ട്ട് 11-ന് ​തി​രു​വ​ല്ല​യി​ൽ എ​ത്തു​ക​യും 12.30-ന് ​തി​രു​വ​ല്ല​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ട് രാ​ത്രി ഏ​ഴി​ന് തി​രി​ച്ച് ആ​ന​ക്കു​ള​ത്തെ​ത്തു​ക​യും ചെ​യ്യു​ന്ന​താ​യി​രു​ന്നു സ​ർ​വീ​സ്. ക​ഴി​ഞ്ഞ​ദി​വ​സം ആ​ന​ക്കു​ള​ത്തു​നി​ന്നും തി​രു​വ​ല്ല​യ്ക്ക് വ​രു​ന്ന​തി​നി​ടെ മാ​ങ്കു​ള​ത്തു​വ​ച്ച് ബ​സി​ന് ത​ക​രാ​ർ സം​ഭ​വി​ച്ച​തോ​ടെ ആ​ദ്യ​ദി​വ​സ​ത്തെ സ​ർ​വീ​സ് മു​ട​ങ്ങി. ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ബ​സ് തി​രി​കെ തി​രു​വ​ല്ല ഡി​പ്പോ​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ടു​ത്ത ര​ണ്ടു​ദി​വ​സ​വും ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല.

മി​ക​ച്ച വ​രു​മാ​ന​മു​ള്ള എ ​പൂ​ൾ ലി​സ്റ്റി​ലാ​ണ് ആ​ന​ക്കു​ളം - തി​രു​വ​ല്ല സ​ർ​വീ​സി​ന്‍റെ സ്ഥാ​നം. ഒ​ട്ടു​മി​ക്ക ദി​വ​സ​ങ്ങ​ളി​ലും പ​തി​ന​യ്യാ​യി​ര​ത്തി​ന് മു​ക​ളി​ലാ​ണ് ബ​സി​ന്‍റെ വ​രു​മാ​നം. ഒ​റ്റ​ദി​വ​സം കൊ​ണ്ട് 23000 രൂ​പ വ​രു​മാ​നം ല​ഭി​ച്ച ച​രി​ത്ര​വും ആ​ന​ക്കു​ളം - തി​രു​വ​ല്ല കെ ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സി​നു​ണ്ട്. മി​ക​ച്ച രീ​തി​യി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന സ​ർ​വീ​സ് മു​ട​ങ്ങി​യ​ത് ആ​രോ​പ​ണ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

സ​മാ​ന റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​മ​മാ​ണി​തി​നു പി​ന്നി​ലെ​ന്നാ​ണ് ആ​രോ​പ​ണം. സ​ർ​വീ​സ് മു​ട​ങ്ങി​യ ര​ണ്ടാം​ദി​വ​സം ഇ​തേ ബ​സ് പ്ലെ​യി​റ്റ് സെ​റ്റ് എ​ത്തി​ക്കാ​നെ​ന്ന പേ​രി​ൽ മൂ​ന്നാ​ർ ഡി​പ്പോ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ​താ​യും ആ​രോ​പ​ണ​ണു​ണ്ട്. ബ​സോ​ടി​ക്കാ​ൻ ഡ്രൈ​വ​റി​ല്ലെ​ന്ന പേ​രി​ലാ​ണ് മൂ​ന്നാം​ദി​നം സ​ർ​വീ​സ് മു​ട​ക്കി​യ​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

ക​ല്ലാ​ർ മു​ത​ൽ മാ​ങ്കു​ളം വ​രെ​യു​ള്ള ഭാ​ഗ​ത്തെ റോ​ഡി​ന്‍റെ ശോ​ച​നീ​യ​വ​സ്ഥ​മൂ​ലം തി​രു​വ​ല്ല ഡി​പ്പോ​യി​ൽ​നി​ന്നും ബ​സ് അ​യ​ക്കു​ന്ന​തി​നു​ള്ള വൈ​മു​ഖ്യ​വും പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്.