വീ​ടി​നു​ള്ളി​ൽ പാ​ച​ക​വാ​ത​കം ചോ​ർ​ന്ന​ത്് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു
Thursday, April 25, 2019 10:23 PM IST
ക​ട്ട​പ്പ​ന: വീ​ടി​നു​ള്ളി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ചോ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ക​ല്ലു​കു​ന്ന് ചേ​ന്പാ​ല​യി​ൽ സോ​ജ​ന്‍റെ വീ​ട്ടി​ൽ എ​ത്തി​ച്ച സി​ലി​ണ്ട​ർ ഇ​ന്ന​ലെ രാ​വി​ലെ അ​ടു​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ടെ​യാ​ണ് ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. സോ​ജ​ന്‍റെ ഭാ​ര്യ സി​നി സി​ലി​ണ്ട​റി​ന്‍റെ സീ​ൽ തു​റ​ന്ന​പ്പോ​ൾ പാ​ച​ക​വാ​ത​കം വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് സ​മീ​പ​ത്തെ ല​യ​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളെ​ത്തി ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ഫ​ല​മാ​യി. തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യെ വി​വ​ര​മ​റി​യി​ച്ചു. സേ​നാം​ഗ​ങ്ങ​ൾ സി​ലി​ണ്ട​ർ പു​റ​ത്തെ​ത്തി​ച്ച് പാ​ച​ക​വാ​ത​കം പൂ​ർ​ണ​മാ​യി പു​റ​ത്തു​പോ​കു​ന്ന​തു​വ​രെ വെ​ള്ള​മൊ​ഴി​ച്ച് ത​ണു​പ്പി​ച്ചു. സി​ലി​ണ്ട​റി​ന്‍റെ നോ​ബി​ന്‍റെ ത​ക​രാ​റാ​ണ് ചോ​ർ​ച്ച​യ്ക്ക് കാ​ര​ണം.