ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് 101-ാം ജ​ന്മ​ദി​ന സ​മ്മേ​ള​നം നാളെ അ​രു​വി​ത്തു​റ​യി​ൽ
Friday, May 17, 2019 10:53 PM IST
പാ​ലാ: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ലാ രൂ​പ​ത സ​മി​തി​യു​ടെ 101-ാം ജ​ന്മ​ദി​ന സ​മ്മേ​ള​ന​വും റബ​ർ ക​ർ​ഷ​ക പ്ര​തി​ഷേ​ധ ജ്വാ​ലാ​പ്ര​യാ​ണ​വും നാളെ ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് അ​രു​വി​ത്തു​റ സെന്‍റ് ജോ​ർ​ജ് പാ​രീ​ഷ്ഹാ​ളി​ൽ ന​ട​ത്തും.

1918-ൽ ​ച​ങ്ങ​നാ​ശേ​രി​യി​ൽ രൂപം​കൊ​ണ്ട് കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ന​വോ​ത്ഥാന രം​ഗ​ത്ത് നി​ര​വ​ധി പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലൂ​ടെ കേ​ര​ള​സ​മൂ​ഹ​ത്തി​നും ക്രൈ​സ്ത​വ സ​മു​ദാ​യ​ത്തി​നും ക​ർ​ഷ​ക​ർ​ക്കും​വേ​ണ്ടി നേ​തൃ​ത്വം കൊ​ടു​ത്ത ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് 101 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. റ​ബ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് അ​രു​വി​ത്തു​റ ഫൊ​റോ​നാ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് മൂ​ന്നി​ല​വി​ൽ​നി​ന്നും ആ​രം​ഭി​ക്കു​ന്ന റ​ബ​ർ ക​ർ​ഷ​ക പ്ര​തി​ഷേ​ധ ജ്വാ​ലാ​പ്ര​യാ​ണം ര​ണ്ടി​ന് സ​മ്മേ​ള​ന​ന​ഗ​രി​യി​ൽ എ​ത്തി​ച്ചേ​രും. തു​ട​ർ​ന്നു പ്ര​യാ​ണ​ത്തെ സ്വീ​ക​രി​ച്ച് ക​ർ​ഷ​ക അ​വ​കാ​ശ​പ്ര​ഖ്യാ​പ​നം ന​ട​ത്തും.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ലാ രൂ​പ​ത പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​ന്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ജ​ന്മ​ദി​ന സ​മ്മേ​ള​നം ജ​സ്റ്റീസ് ഏ​ബ്ര​ഹാം മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​ന്പി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം ജ​ന്മ​ദി​ന സ​ന്ദേ​ശ​വും അ​രു​വി​ത്തു​റ ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​ന്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും നടത്തും. രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സീ​റോ​മ​ല​ബാ​ർ​സ​ഭ വ​ക്താ​വ് സാ​ജു അ​ല​ക്സ്, സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റെ​ജി മേ​ക്കാ​ട​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​മ്മാ​നു​വ​ൽ നി​ധീ​രി, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ൺ​സ​ൺ വീ​ട്ടി​യാ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

പ​രി​പാ​ടി​ക​ൾ​ക്ക് ജോ​ൺ​സ​ൺ ചെ​റു​വ​ള്ളി, സ​ണ്ണി വ​ട​ക്കേ​മു​ള​ഞ്ഞ​നാ​ൽ, അ​ഡ്വ. ജോ​സ് വി. ​ജോ​ർ​ജ്, സാ​ബു പൂ​ണ്ടി​ക്കു​ളം, ജോ​സ​ഫ് പ​രു​ത്തി​യി​ൽ, പ​യ​സ് ക​വ​ളം​മാ​ക്ക​ൽ, സി​ജി ലൂ​ക്സ​ൺ, ജോ​സ് വ​ട്ടു​കു​ളം, ബേ​ബി​ച്ച​ൻ അ​ഴി​യാ​ത്ത്, ആ​ൻ​സ​മ്മ സാ​ബു, ജോ​യി ക​ണി​പ​റ​ന്പി​ൽ, സാ​ന്‍റോ പു​ല്ലാ​ട്ട്, സെ​ബാ​സ്റ്റ്യ​ൻ കു​ന്ന​പ്പ​ള്ളി, ടോ​മി പു​ളി​ക്ക​ൽ, അ​രു​ൺ പോ​ൾ മ​ണ്ഡ​പ​ത്തി​ൽ, പി.​സി. ജോ​സ​ഫ് പു​ളി​ക്കീ​ൽ, ബെ​ന്നി കി​ണ​റ്റു​ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.