പൈ​പ്പു പൊ​ട്ട​ി കുടിവെള്ളം പാഴാകുന്നു; വ​ണ്ണ​പ്പു​റ​ത്ത് കു​ടി​വെ​ള്ള​ത്തി​നാ​യി ജ​നം നെ​ട്ടോ​ട്ട​ത്തി​ൽ
Friday, May 17, 2019 10:53 PM IST
വ​ണ്ണ​പ്പു​റം:​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം അ​തി രൂ​ക്ഷം, ശു​ദ്ധ​ജ​ല​ത്തി​നാ​യി ജ​നം നെ​ട്ടോ​ട്ട​ത്തി​ൽ. ആ​ല​ക്കോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന പൈ​പ്‌ലൈൻ ക​രി​മ​ണ്ണൂ​ർ ഭാ​ഗ​ത്ത് പൊ​ട്ടി​യ​താ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​യ്ക്കാ​ൻ കാ​ര​ണം. ജ​ന​ങ്ങ​ളു​ടെ ദു​രി​തം ഒ​ഴി​വാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് കു​ടി​വെ​ള്ള ടാ​ങ്ക​റു​ക​ളി​ൽ വെ​ള്ളം എ​ത്തി​ക്കു​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ഏ​ക ആ​ശ്വാ​സം. എ​ന്നാ​ൽ പ​ട്ട​യ​ക്കു​ടി പോ​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. നേ​ര​ത്തെ കാ​ളി​യാ​ർ പു​ഴ​യു​ടെ സ​മീ​പ​ത്താ​യി സ്ഥാ​പി​ച്ചി​രു​ന്ന ജ​ല അ​ഥോ​റി​റ്റി പ​ന്പ് ഹൗ​സി​ൽ നി​ന്നും 24 മ​ണി​ക്കൂ​റും കു​ടി​വെ​ള്ളം ല​ഭ്യ​മാ​യി​രു​ന്നു.

മൂ​ന്ന് ഷി​ഫ്റ്റാ​യാ​ണ് കോ​ടി​ക്കു​ളം,വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള ജ​ല അ​ഥോ​റി​റ്റി​യു​ടെ ടാ​ങ്കു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ളം പ​ന്പ് ചെ​യ്തി​രു​ന്ന​ത്.​എ​ന്നാ​ൽ ആ​ല​ക്കോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്ത​തോ​ടെ മൂ​ന്ന് ഷി​ഫ്റ്റ് എ​ന്നു​ള്ള​ത് ഒ​രു ഷി​ഫ്റ്റാ​യി കു​റ​ച്ചു. പി​ന്നീ​ട് ഇ​വി​ടെ നി​ന്നു​ള്ള ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യും നി​ല​ച്ചു.

ആ​ല​ക്കോ​ട്, ക​രി​മ​ണ്ണൂ​ർ, ഉ​ടു​ന്പ​ന്നൂ​ർ, കോ​ടി​ക്കു​ളം, വ​ണ്ണ​പ്പു​റം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നാ​യാ​ണ് കോ​ടി​ക​ൾ ചെ​ല​വി​ട്ട് ആ​ല​ക്കോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. മ​ല​ങ്ക​ര ഡാ​മി​ൽ നി​ന്നു വെ​ള്ളം പ​ന്പു​ചെ​യ്ത് ത​ല​യ​നാ​ട് ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ലെ​ത്തി​ച്ച് അ​വി​ടെ നി​ന്നും ശു​ദ്ധീ​ക​രി​ച്ച വെ​ള്ളം വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള കൂ​റ്റ​ൻ​ടാ​ങ്കു​ക​ളി​ലേ​ക്ക് പ​ന്പു​ചെ​യ്താ​ണ് വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ വെ​ള്ളം എ​ത്തി​ക്കു​ന്ന പൈ​പ്പു​ലൈ​ൻ സ​മ്മ​ർ​ദം മൂ​ലം പൊ​ട്ടു​ന്ന​തോ​ടെ നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യ കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​യ്ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു. യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​ഃസ്ഥാ​പി​ക്കാ​നും അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ക്കാ​തെ വ​രു​ന്ന​തോ​ടെ ദി​വ​സ​ങ്ങ​ളോ​ളം കു​ടി​വെ​ള്ളം മു​ട​ങ്ങു​ന്ന സ്ഥി​തി​യാ​ണ്.

ഇ​തേ തു​ട​ർ​ന്നു പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ത്ത് 17 വാ​ർ​ഡു​ക​ളി​ലും ടാ​ങ്ക​ർ ലോ​റി​ക​ളി​ലും മ​റ്റും കു​ടി​വെ​ള്ളം എ​ത്തി​ച്ചു​വ​രി​ക​യാ​ണ്. ദി​വ​സ​വും രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം എ​ത്തി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണെ​ന്നു ജീ​വ​ന​ക്കാ​ർ ത​ന്നെ പ​റ​യു​ന്നു.​അ​തി​നാ​ൽ കാ​ളി​യാ​ർ പു​ഴ​യി​ൽ നി​ന്നു​മു​ള്ള പ​ന്പിം​ഗ് പു​ന​ഃസ്ഥാ​പി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യാ​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വെ​ള്ളം എ​ത്തി​ക്കാ​നാ​കും. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ക​രി​മ​ണ്ണൂ​രി​ൽ പൈ​പ്പു​പൊ​ട്ടി​യ​ത് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി ജ​ല​വി​ത​ര​ണം പു​ന​ഃസ്ഥാ​പി​ച്ചെ​ങ്കി​ലും വീ​ണ്ടും പൈ​പ്പ് പൊ​ട്ടി​യ​ത് സ്ഥി​തി ഗു​രു​ത​ര​മാ​ക്കി.

സെ​ക‌്ഷ​ൻ തി​രി​ച്ച് പൊ​ട്ടി​യ​ഭാ​ഗ​ത്തെ പൈ​പ്പു​പൂ​ട്ടു​ന്ന​തി​നു​ള്ള വാ​ൽ​വു​ക​ൾ ഒ​ന്നും ലൈ​നു​ക​ളി​ൽ സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ മൊ​ത്ത​മാ​യി ജ​ല​വി​ത​ര​ണം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​രി​ക​യാ​ണ്. ഒ​രു ലി​റ്റ​ർ വെ​ള്ളം ശു​ചീ​ക​രി​ക്കു​ന്ന​തി​ന് ജ​ല അ​ഥോ​റി​റ്റി​ക്ക് 12 രൂ​പ ചെ​ല​വ് വ​രു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​പ്ര​കാ​രം ശു​ചീ​ക​രി​ക്കു​ന്ന ല​ക്ഷ​ക​ണ​ക്കി​നു ലി​റ്റ​ർ വെ​ള്ള​മാ​ണ് പൈ​പ്പ് പൊ​ട്ടി പ​ല​പ്പോ​ഴും പാ​ഴാ​കു​ന്ന​ത്. ഇ​തു​മൂ​ലം ജ​ല അ​ഥോ​റി​റ്റി​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. വാ​ട്ട​ർ ക​ണ​ക്‌ഷൻ എ​ടു​ത്തി​ട്ടു​ള്ള പ​ല​യി​ട​ത്തെ​യും റീ​ഡിം​ഗ് മീ​റ്റ​റു​ക​ൾ ത​ക​രാ​റി​ലാ​ണെ​ന്ന ആ​ക്ഷേ​പ​വും ഇ​തോ​ടൊ​പ്പം ഉ​യ​രു​ന്നു​ണ്ട്. വ​ണ്ണ​പ്പു​റം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ജ​ല അ​ഥോ​റി​റ്റി​യു​ടെ ബി​ൽ തു​ക 41,517 രൂ​പ​യാ​ണ്. ഇ​വി​ടു​ത്തെ റീ​ഡിം​ഗ് മീ​റ്റ​ർ ത​ക​രാ​റി​ലാ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ ചെ​റി​യ തോ​തി​ൽ മ​ഴ ല​ഭി​ച്ച​പ്പോ​ൾ വ​ണ്ണ​പ്പു​റം മേ​ഖ​ല​യി​ൽ മ​ഴ പെ​യ്യാ​ത്ത​തും കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ക്കു​ന്നു​ണ്ട്. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.