ടാ​ർ മി​ക്സു​മാ​യി പോ​യ ലോ​റി മ​റി​ഞ്ഞു: ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Saturday, May 18, 2019 10:18 PM IST
മ​റ​യൂ​ർ: ടാ​ർ മി​ക്സ​റു​മാ​യി പോ​യ ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ ദി​ലീ​പ്(22), ക്ലീ​ന​ർ ജോ​ബി(21) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ​റ​യൂ​ർ-​മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ ഒ​ൻ​പ​താം മൈ​ലി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 നാ​ണ് അ​പ​ക​ടം.
മ​റ​യൂ​ർ ബാ​ബു​ന​ഗ​റി​ലെ ടാ​ർ മി​ക്സിം​ഗ് യൂ​ണി​റ്റി​ൽ നി​ന്നും പോ​യ ലോ​റി റോ​ഡു​വ​ശം ഇ​ടി​ഞ്ഞ് കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ ദി​ലീ​പി​നെ ലോ​റി​ക്കു​ള്ളി​ൽ നി​ന്നു ര​ക്ഷ​പെ​ടു​ത്തി മൂ​ന്നാ​ർ ടാ​റ്റാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക​ശു​ശ്രു​ഷ ന​ൽ​കി​യ ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സ്റ്റി​യ​റിം​ഗി​നും ബോ​ഡി​ക്കു​മി​ട​യി​ൽ കു​ടു​ങ്ങി​യ ജോ​ബി മ​ണി​ക്കൂ​റു​ക​ളോ​ളം ലോ​റി​ക്കു​ള്ളി​ൽ അ​ക​പ്പെ​ട്ടു. മ​റ​യൂ​ർ പോ​ലീ​സും മൂ​ന്നാ​റി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യും ജോ​ബി​യെ പു​റ​ത്തി​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.
ശാ​രീ​രി​കാ​സ്വാ​സ്ഥ്യം നേ​രി​ട്ട ജോ​ബി​യെ ത​ല​യാ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്നു ഡോ​ക്ട​റെ​ത്തി ഗ്ലൂ​ക്കോ​സ് കു​ത്തി​വ​യ്ക്കാ​നും ശ്ര​മി​ച്ചു. ഒ​ടു​വി​ൽ മ​റ​യൂ​രി​ൽ നി​ന്നു ഗ്യാ​സ് ക​ട്ട​ർ എ​ത്തി​ച്ച് ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ പു​റ​ത്തെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.
അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ൾ ഗ​താ​തം സ്തം​ഭി​ച്ചു. മ​റ​യൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.