അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ ക​ഞ്ചാ​വ്: ല​ഹ​രി​യി​ൽ മ​യ​ങ്ങി തോ​ട്ടം മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ
Saturday, May 18, 2019 10:19 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: അ​വ​ധി​ക്കാ​ല​ത്ത് തോ​ട്ടം മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​താ​യി വി​വ​രം. വ​ൻ​തോ​തി​ലു​ള്ള ക​ച്ച​വ​ട​മാ​ണ് കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ന​ട​ക്കു​ന്ന​ത്. ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ ഏ​റെ​യും 12 നും 18​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ, എ​ക്സൈ​സ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​വ​രി​ൽ കൂ​ടു​ത​ലും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്.
മ​റ്റു​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ച് തോ​ട്ടം മേ​ഖ​ല​യി​ൽ വി​ൽ​ക്കു​ന്ന സം​ഘ​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു. വ​ണ്ടി​പ്പെ​രി​യാ​ർ, മ​ഞ്ചു​മ​ല, മ്ലാ​മ​ല, തേ​ങ്ങാ​ക്ക​ൽ, ചെ​ങ്ക​ര, മൂ​ങ്കാ​ല​ർ, സ​ത്രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളി​ലാ​ണ് ക​ഞ്ചാ​വി​ന്‍റെ ഉ​പ​യോ​ഗം വ​ർ​ധി​ച്ചി​ട്ടു​ള്ള​ത്.
അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ പ​ക​ൽ​സ​മ​യം ഇ​വ​ർ മാ​താ​പി​താ​ക്ക​ളു​ടെ ശ്ര​ദ്ധ​യി​ൽ നി​ന്നു മാ​റി നി​ൽ​ക്കു​ക​യാ​ണ്. തു​ട​ർ​ന്ന് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു. സി​ഗ​ര​റ്റ്, ബീ​ഡി എ​ന്നി​വ​യി​ൽ ക​ഞ്ചാ​വ് നി​റ​ച്ചു ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു പു​റ​മേ പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ പൈ​പ്പ് ഘ​ടി​പ്പി​ച്ചു വ​ലി​ക്കു​ന്ന​തും ഇ​വ​രു​ടെ രീ​തി​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മൂ​ന്നു​കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ്ലാ​മ​ല നാ​ലു​ക​ണ്ടം സ്വ​ദേ​ശി പ്ര​വീ​ണ്‍(18), ഇ​ണ്ടം​ച്ചോ​ല പു​തു​വ​ൽ സു​ഭാ​ഷ്(21), കൂ​ടാ​തെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു​കു​ട്ടി​ക​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. നാ​ലു​പേ​രും ഇ​തി​നോ​ട​കം ല​ഹ​രി​ക്ക​ടി​മ​ക​ളാ​യി മാ​റി​യി​രു​ന്നു.
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി ല​ഹ​രി​മോ​ച​ന കേ​ന്ദ്ര​ത്തി​ൽ കൊ​ണ്ടു​പോ​കാ​ൻ നി​ർ​ദേ​ശി​ച്ച് ഇ​രു​വ​രെ​യും പോ​ലീ​സ് പ​റ​ഞ്ഞ​യ​ച്ചു. അ​റ​സ്റ്റ് ചെ​യ്ത​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് മി​നി സ്റ്റേ​ഡി​യ​ത്തി​ന്‍റെ​യും ടൗ​ണി​ലെ തി​ര​ക്കൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലും തേ​യി​ല കാ​ടു​ക​ളി​ലു​മാ​യി കു​ട്ടി​ക​ൾ സം​ഘം ചേ​ർ​ന്ന് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ൽ​ക​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.