വെ​ള്ള​ത്തൂ​വ​ൽ-​പ​ന്നി​യാ​ർ​കു​ട്ടി റോ​ഡ് നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
Sunday, May 19, 2019 10:19 PM IST
രാ​ജാ​ക്കാ​ട്: പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന വെ​ള്ള​ത്തൂ​വ​ൽ-​പ​ന്നി​യാ​ർ​കു​ട്ടി റോ​ഡി​ന്‍റെ വീ​തി​കൂ​ട്ടി​യു​ള്ള നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. മ​ന്ത്രി എം.​എം. മ​ണി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ജോ​ലി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ ന​ട​ക്കു​ന്ന​ത്. നി​ല​വി​ൽ വെ​ള്ള​ത്തൂ​വ​ൽ വി​മ​ലാ​സി​റ്റി മു​ത​ൽ പ​ന്നി​യാ​ർ​കു​ട്ടി, കു​ള​ത്ത​റ​ക്കു​ഴി വ​ഴി ചേ​ല​ച്ചു​വ​ട് ക​വ​ല വ​രെ​യു​ള്ള 6.8 കി​ലോ​മീ​റ്റ​ർ റോ​ഡ് നാ​ല​ര കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചും ചെ​രു​പു​റം ക​വ​ല മു​ത​ൽ ചേ​ല​ച്ചു​വ​ട്, പൊ​ൻ​മു​ടി തൂ​ക്കു​പാ​ലം വ​ഴി പ​ന്നി​യാ​ർ​കൂ​ട്ടി വ​രെ​യു​ള്ള ആ​റു​കി​ലോ​മീ​റ്റ​ർ ദൂ​രം അ​ഞ്ചു​കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചു​മാ​ണ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് ന​ട​ത്തു​ന്ന​ത്. ര​ണ്ടു​റോ​ഡു​ക​ൾ​ക്കും പ​ന്നി​യാ​ർ​കു​ട്ടി​യി​ലെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണ​ത്തി​നു​മാ​യി 10.5 കോ​ടി രൂ​പ​യാ​ണ് പി​ഡ​ബ്ല്യു​ഡി ഫ​ണ്ട് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

ചെ​രു​പു​റം ക​വ​ല​യി​ൽ നി​ന്നും തൂ​ക്കു​പാ​ലം വ​ഴി പ​ന്നി​യാ​ർ​കു​ട്ടി​ക്കു​ള്ള ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യി. വെ​ള​ള​ത്തൂ​വ​ലി​ൽ​നി​ന്നും എ​സ്. വ​ള​വു​വ​രെ​യു​മു​ള്ള പ​ണി​ക​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ടാ​റി​ങ് പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കും. പ്ര​ള​യ​കാ​ല​ത്ത് റോ​ഡി​ന് മു​ക​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി ഇ​ടി​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ണ്ണ് മാ​റ്റി​യി​ല്ലെ​ങ്കി​ൽ മ​ഴ പെ​യ്യു​ന്പോ​ൾ റോ​ഡി​ലേ​ക്കു ഒ​ലി​ച്ചി​റ​ങ്ങി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണ​ത്തോ​ടൊ​പ്പം റോ​ഡി​ന്‍റെ മു​ക​ൾ​വ​ശ​ങ്ങ​ളി​ലാ​യി ഇ​ള​കി​നി​ൽ​ക്കു​ന്ന മ​ണ്ണ് ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ച്ച് പു​ല്ല് ന​ട്ടു​പി​ടി​പ്പി​ച്ച് മ​ണ്ണി​ടി​ച്ചി​ൽ ത​ട​യാ​നു​ള്ള പ​ദ്ധ​തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

പ്ര​ള​യ​ത്തി​ൽ പ​ന്നി​യാ​ർ​കു​ട്ടി​യി​ൽ മ​ണ്ണി​ടി​ഞ്ഞ ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ അ​ടി​വ​ശ​ത്താ​യി എ​ട്ടു​മീ​റ്റ​ർ വീ​തി​യി​ലും 60 മീ​റ്റ​ർ നീ​ള​ത്തി​ലും 15 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​മു​ള്ള സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ർ​മാ​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ക്കു​ന്നു​ണ്ട്. സം​ര​ക്ഷ​ണ​ഭി​ത്തി​ക്കാ​യി മ​ണ്ണു​മാ​റ്റു​ന്പോ​ൾ വീ​ണ്ടും ഇ​ടി​ച്ചി​ലു​ണ്ടാ​കു​ന്ന​ത് ജോ​ലി​ക​ൾ​ക്കു ത​ട​സ​മാ​കു​ന്നു. പ്ര​ള​യ​ത്തി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ പാ​ത​യി​ൽ ആ​ഴ്ച​ക​ളോ​ളം വാ​ഹ​ന​ഗ​താ​ഗ​തം നി​ല​ച്ചി​രു​ന്നു. പി​ന്നീ​ടു​ണ്ടാ​യ മ​ഴ​യി​ലും പ​ന്നി​യാ​ർ​കു​ട്ടി​യി​ൽ മ​ണ്ണി​ടി​ഞ്ഞ് നി​ര​വ​ധി ത​വ​ണ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ര​ക്കാ​നം, എ​സ്. വ​ള​വ് പ​ന്നി​യാ​ർ​കു​ട്ടി, കു​ള​ത്ത​റ​ക്കു​ഴി മേ​ഖ​ല​ക​ൾ ഒ​റ്റ​പ്പെ​ട്ടി​രു​ന്നു. യി​ലെ ജ​ന​ങ്ങ​ൾ പ്ര​ധാ​ന ടൗ​ണു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​കാ​തെ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലു​മാ​യി.

റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​കു​ന്ന​തോ​ടെ വി​നോ​ദ​സ​ഞ്ചാ​രി​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന യാ​ത്രി​ക​ർ​ക്കും നി​ര​വ​ധി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​കും.