രാ​ജീ​വ് സ്മൃ​തി യാ​ത്ര
Monday, May 20, 2019 9:57 PM IST
കു​മ​ളി: കേ​ര​ള പ്ലാ​ന്‍റേ​ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 13-ാമ​ത് രാ​ജീ​വ്ഗാ​ന്ധി സ്മൃ​തി യാ​ത്ര ഇ​ന്ന് ശ്രീ​പെ​രു​ന്പ​ത്തൂ​രി​ൽ സ​മാ​പി​ക്കും. കു​മ​ളി​യി​ൽ നി​ന്നാ​രം​ഭി​ച്ച യാ​ത്ര​യ്ക്ക് ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ർ, ക​ന്പം, തേ​നി, ദി​ണ്ടു​ക്ക​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ജോ​ണി കു​ളം​പ​ള്ളി, ജാ​ഥാ ക്യാ​പ്റ്റ​നും യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഇ.​എം. ആ​ഗ​സ്തി​ക്ക് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു ദാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ഷാ​ജി പൈ​നാ​ട​ത്ത്, പി.​ആ​ർ. അ​യ്യ​പ്പ​ൻ, എം.​എം. വ​ർ​ഗീ​സ്, വി. ​ത​ങ്ക​പ്പ​ൻ, ടി.​എ​ൻ. ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​രോ​ഗ്യ ജാ​ഗ്ര​താ ക്യാ​ന്പ് നാ​ളെ

നെ​ടു​ങ്ക​ണ്ടം: പാ​ന്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ ജാ​ഗ്ര​താ അ​വ​ധി​ക്കാ​ല ക്യാ​ന്പ് “പെ​ൻ​സി​ൽ’’ നാ​ളെ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കും. ക്യാ​ന്പി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ആ​രി​ഫ അ​യൂ​ബ് അ​റി​യി​ച്ചു.