ജൂ​ണ്‍ മു​ത​ൽ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ​ക്ക് വി​ല​ക്ക്
Monday, May 20, 2019 9:57 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യി​ൽ ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തും. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ല​വാ​ര​മു​ള്ള കോ​ട്ട​ണ്‍ കാ​രി​ബാ​ഗു​ക​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ. ഇ​തു​സം​ബ​ന്ധി​ച്ച് വ്യാ​പാ​രി​ക​ൾ​ക്ക് ന​ഗ​ര​സ​ഭ നോ​ട്ടീ​സ് വി​ത​ര​ണം ചെ​യ്തു​തു​ട​ങ്ങി. കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യൂ​ണി​റ്റി​ൽ കോ​ട്ട​ണ്‍ കാ​രി​ബാ​ഗു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
നേ​ര​ത്തെ ന​ഗ​ര​സ​ഭ​യി​ൽ പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ലെ മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​തോ​ടെ കോ​ട്ട​ണ്‍​ബാ​ഗു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ല്ല. ഇ​തോ​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വീ​ണ്ടും പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങു​ക​യാ​യി​രു​ന്നു.
മെ​ഷീ​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ബാ​ഗ് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ച​തോ​ടെ​യാ​ണ് വീ​ണ്ടും പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. മെ​ഷീ​ൻ ത​ക​രാ​റി​ലാ​യാ​ലും പ​ക​രം ബാ​ഗു​ക​ൾ എ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ന​ഗ​ര​സ​ഭ നി​ർ​മി​ക്കു​ന്ന ബാ​ഗു​ക​ൾ​ക്ക് കി​ലോ​ക്ക് 130 രൂ​പ നി​ര​ക്കി​ൽ വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കും. ഇ​തി​ൽ കു​റ​ഞ്ഞ​ തു​ക​യ്ക്ക് ന​ഗ​ര​സ​ഭ നി​ഷ്ക​ർ​ഷി​ക്കു​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള കോ​ട്ട​ണ്‍ ബാ​ഗു​ക​ൾ വ്യാ​പാ​രി​ക​ൾ​ക്കു ല​ഭി​ക്കു​മെ​ങ്കി​ൽ വാ​ങ്ങു​ന്ന​തി​നു ത​ട​സ​മി​ല്ല. ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധി​ച്ച് നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം ഉ​പ​യോ​ഗി​ക്കാം. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. ജൂ​ണ്‍ മു​ത​ൽ പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു പി​ഴ ഈ​ടാ​ക്കും.
ജൂ​ലൈ മു​ത​ൽ സ​മ​ഗ്ര മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​വും ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പാ​ക്കും. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ താ​മ​സ​ക്കാ​രി​ൽ നി​ന്നു ഫീ​സ് ഈ​ടാ​ക്കി ഇ​വ​രു​ടെ മാ​ലി​ന്യം ശേ​ഖ​രി​ക്കും. മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​യും സ്വീ​ക​രി​ക്കും. അ​ശ്ര​ദ്ധ​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക​രി​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സെ​മി​നാ​റു​ക​ളും ന​ട​ത്തും.
മാ​ലി​ന്യം ത​രം​തി​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും പ്രാ​ധാ​ന്യ​വും കു​ട്ടി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക, അ​ന​ധി​കൃ​ത മാ​ലി​ന്യ നി​ക്ഷേ​പം സം​ബ​ന്ധി​ച്ച നി​യ​മ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക​രി​ക്കു​ക, പ​രി​സ്ഥി​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ശീ​ലം വ​ള​ർ​ത്തു​ക, ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണം ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ത്ത​ര​വ​ദി​ത്വ​മാ​ണെ​ന്ന് ബോ​ധ​വ​ൽ​ക​രി​ക്കു​ക എ​ന്നി​വ​ ല​ക്ഷ്യ​മി​ട്ട് ’പെ​ൻ​സി​ൽ’ പ​ദ്ധ​തി​യും ന​ട​പ്പാ​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​റി​യി​ച്ചു.