പ​ഞ്ചാ​യ​ത്ത് ആം​ബു​ല​ൻ​സി​ന്‍റെ എ​ൻ​ജി​ൻ മാ​റ്റി​യ കേ​സ്: മു​ൻ ജീ​വ​ന​ക്കാ​ർ പ്ര​തി​ക​ളാ​യേ​ക്കും
Monday, May 20, 2019 9:59 PM IST
കു​മ​ളി: കു​മ​ളി പ​ഞ്ചാ​യ​ത്ത് ആം​ബു​ല​ൻ​സി​ന്‍റെ എ​ൻ​ജി​ൻ മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പെ​ട്ട കേ​സ് വ​ഴി​ത്തി​രി​വി​ലേ​ക്ക്. മു​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളും ആം​ബു​ല​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​രും കേ​സി​ൽ പ്ര​തി​ക​ളാ​യേ​ക്കും. സ​ർ​ക്കാ​ർ വാ​ഹ​നം സൂ​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ ഉ​ദാ​സീ​ന​ത വ​രു​ത്തി​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. വാ​ഹ​നം ഓ​ട്ടം പോ​യ​തി​ന്‍റെ ട്രി​പ്പ് ഷീ​റ്റ് പോ​ലും ഇ​ല്ല. ട്രി​പ്പ് ഷീ​റ്റ് സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ർ​ബ​ന്ധ​മാ​ണ്. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​യും ജീ​വ​ന​ക്കാ​രും പ്ര​ത്യേ​ക ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം.
കു​മ​ളി പ​ഞ്ചാ​യ​ത്തി​ന്‍റെ അം​ബു​ല​ൻ​സി​ന്‍റ കാ​ര്യ​ത്തി​ൽ മേ​ല​ധി​കാ​രി​യു​ടെ നോ​ട്ട​വും നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യു​മു​ണ്ടാ​യി​രു​ന്നി​ല്ല. ട്രി​പ്പ് ഷീ​റ്റ് ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ൽ​കാ​തെ ന​ശി​പ്പി​ച്ചി​രി​ക്കാ​നു​മു​ള്ള സാ​ധ്യ​ത പോ​ലീ​സ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.
വാ​ഹ​ന​ക​ന്പ​നി​യു​ടെ രേ​ഖ​ക​ൾ വാ​ഹ​ന നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ പ്പെ​ട്ട് പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ആം​ബു​ല​ൻ​സ് റീ ​ടെ​സ്റ്റി​നാ​യി പീ​രു​മേ​ട് ആ​ർ​ടി ഓ​ഫീ​സി​ലെ​ത്തി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ എ​ൻ​ജി​ൻ മാ​റ്റി​യ വി​വ​രം പു​റ​ത്താ​യ​ത്.
വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത് കേ​സെ​ടു​ത്ത​ത് ക​ഴി​ഞ്ഞ ജൂ​ലൈ ആ​റി​നാ​ണ്. ഫൊ​റ​ൻ​സി​ക് വി​ദ​ഗ്ധ​ദ​ർ വാ​ഹ​ന​ത്തി​ന്‍റെ എ​ൻ​ജി​ൻ ന​ന്പ​റു​ക​ളി​ൽ മാ​റ്റ​വും കൃ​ത്രി​മ​ത്വ​വും ക​ണ്ടെ​ത്തി​യി​രു​ന്നു. വാ​ഹ​നം ഇ​പ്പോ​ഴും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.