ന​ഗ​ര​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി നി​ല​ച്ചു;​ജ​നം വ​ല​ഞ്ഞു
Monday, May 20, 2019 9:59 PM IST
തൊ​ടു​പു​ഴ:​ന​ഗ​ര​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ച​ത് ജ​ന​ങ്ങ​ളെ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ക്കി.​മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നു​മ​ണി​ക്കൂ​റോ​ളം വൈ​ദ്യ​തി ബ​ന്ധം നി​ല​ച്ച​ത്.​കേ​ന്ദ്ര​ഫ​ണ്ടു​പ​യോ​ഗി​ച്ച് ന​ഗ​ര​ത്തി​ലൂ​ടെ വ​ലി​ക്കു​ന്ന എ​ബി​സി കേ​ബി​ൾ ബ​ന്ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വൈ​ദ്യു​തി മു​ട​ങ്ങി​യ​തെ​ന്നാ​ണ് ബോ​ർ​ഡ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.​എ​ന്നാ​ൽ മു​ൻ കൂ​ട്ടി അ​റി​യി​ക്കാ​തെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​ത് ന​ഗ​ര​വാ​സി​ക​ളെ​യും വ്യാ​പാ​രി​ക​ളെ​യും ഒ​രു​പോ​ലെ വ​ല​ച്ചു.​വൈ​ദ്യു​തി മു​ട​ക്ക​ത്തി​ന്‍റെ കാ​ര​ണ​മ​റി​യാ​ൻ ഓ​ഫീ​സി​ലേ​ക്ക് നി​ല​യ്ക്കാ​ത്ത ഫോ​ണ്‍ വി​ളി​യാ​യി​രു​ന്നു.​ക​ടു​ത്ത ചൂ​ടു​ള്ള സ​മ​യ​ത്ത് വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ച​തോ​ടെ ഓ​ഫീ​സു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​രി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​യി​രു​ന്ു.​ഡി​ടി​പി,ഫോ​ട്ടോ​സ്റ്റാ​റ്റ് സെ​ന്‍റ​റു​ക​ൾ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ ജോ​ലി ത​ട​സ​പ്പെ​ട്ടു.​ന​ഗ​ര​ത്തി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.​പ​ല ദി​വ​സ​ങ്ങ​ളി​ലും മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ് വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ക​ടു​ത്ത​ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.​
പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കൃ​ത്യ​മാ​യ അ​റി​യി​പ്പ് ന​ൽ​കി​യ ശേ​ഷം മാ​ത്ര​മേ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​വൂ എ​ന്ന് നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും തൊ​ടു​പു​ഴ​യി​ൽ പ​ല​പ്പോ​ഴും ഇ​തു ലം​ഘി​ക്ക​പ്പെ​ടു​ക​യാ​ണ്.​നൂ​റു​ക​ണ​ക്കി​നു സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഗ​ര​ത്തി​ൽ വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തു​മൂ​ലം വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന​വ​രാ​ണ് കൂ​ടു​ത​ൽ ക്ലേ​ശം അ​നു​ഭ​വി​ക്കു​ന്ന​ത്.​പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ചൂ​ട് കൂ​ടു​ത​ലാ​യ​തി​നാ​ലാ​ണ് വൈ​കു​ന്നേ​രം വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ മു​ന്ന​റി​യി​പ്പു​ന​ൽ​കി​യ ശേ​ഷം അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി​യാ​ൽ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ദു​രി​തം ഒ​രു പ​രി​ധി​വ​രെ കു​റ​യ്ക്കാ​നാ​കും.