വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി
Tuesday, May 21, 2019 10:05 PM IST
ഇ​ടു​ക്കി:​ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ആ​റു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ നാ​ളെ രാ​വി​ലെ 8നും ​കോ​ത​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 8.30 നും ​പൈ​നാ​വ് ഏ​ക​ല​വ്യ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് വ​ര​ണാ​ധി​കാ​രി​യും ജി​ല്ലാ​ക​ള​ക്ട​റു​മാ​യ എ​ച്ച്.​ദി​നേ​ശ​ൻ പ​ത്ര​സ​മ്മേ​ള​ത്തി​ൽ അ​റി​യി​ച്ചു.​
ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​നും ഓ​രോ കൗ​ണ്ടിം​ഗ് ഹാ​ൾ വീ​ത​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.89 ടേ​ബി​ളു​ക​ളി​ലാ​യി 105 റൗ​ണ്ടു​ക​ളാ​യാ​ണ് 1,305 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ വോ​ട്ടെ​ണ്ണു​ന്ന​ത്.​മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 12, കോ​ത​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 12, ദേ​വി​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 13,ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 12,തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 14,ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 13, പീ​രു​മേ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 13 എ​ന്നി​ങ്ങ​നെ​യാ​ണ് ടേ​ബി​ളു​ക​ളു​ടെ എ​ണ്ണം.​ഇ​തി​നു പു​റ​മെ എ​ല്ലാ കൗ​ണ്ടിം​ഗ് ഹാ​ളി​ലും ടാ​ബു​ലേ​ഷ​ന് പ്ര​ത്യേ​ക ടേ​ബി​ൾ ഉ​ണ്ടാ​യി​രി​ക്കും. ഓ​രോ റൗ​ണ്ടി​ലും വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യി ക​ഴി​യു​ന്പോ​ൾ ര​ണ്ട് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ വീ​തം ഒ​ബ്സ​ർ​വ​ർ​മാ​രു​ടെ കൗ​ണ്ടിം​ഗ് ടീം ​പ​രി​ശോ​ധി​ച്ച് കൃ​ത്യ​ത ഉ​റ​പ്പാ​ക്കും. ന​റു​ക്കി​ട്ടു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന അ​ഞ്ചു പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ വി​വി​പാ​റ്റ് മെ​ഷീ​ൻ എ​ണ്ണും. ത​പാ​ൽ വോ​ട്ടു​ക​ൾ, സ​ർ​വീ​സ് വോ​ട്ടു​ക​ൾ എ​ന്നി​വ എ​ണ്ണു​ന്ന​തി​നാ​യി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ ഹാ​ളി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ഇ​തി​നാ​യി അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ പ്ലാ​സ്റ്റി​ക് വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.​ഫോ​ണ്‍ സൂ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​കം സം​വി​ധാ​നം ഉ​ണ്ടാ​കും ക്ര​മ​സ​മാ​ധാ​ന പാ​ല​നം, മീ​ഡി​യ സെ​ന്‍റ​ർ, പോ​സ്റ്റ​ൽ ബാ​ല​റ്റ് കൗ​ണ്ടിം​ഗ്, ടാ​ബു​ലേ​ഷ​ൻ, വോ​ട്ടെ​ണ്ണ​ൽ ഏ​ജ​ന്‍റി​നു​ള്ള പാ​സ് വി​ത​ര​ണം എ​ന്നി​ങ്ങ​നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ജീ​വ​ന​ക്കാ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഒ​രു​ക്കം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്.​ആ​റു ഡി​വൈ​എ​സ്പി​മാ​രും 200 പോ​ലീ​സു​കാ​രു​മ​ട​ങ്ങു​ന്ന മൂ​ന്നു ടീ​മി​നെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.​ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യി 1400 പോ​ലീ​സു​കാ​ർ,71 പ​ട്രോ​ൾ, 140 പി​ക്ക​റ്റു​ക​ൾ,ബി​എ​സ്എ​ഫ്,ക​ഐ​പി തു​ട​ങ്ങി​യ ടീ​മു​ക​ളും സ​ജ്ജ​മാ​ണെ​ന്ന് അ​ഡീ​ഷ​ണ​ൽ എ​എ​സ്പി മു​ഹ​മ്മ​ദ് ഷാ​ഫി അ​റി​യി​ച്ചു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​ഡി​എം അ​നി​ൽ ഉ​മ്മ​ൻ,ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജോ​സ് ജോ​ർ​ജ്,ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​സ​തീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.