ക​ള്ള​നോ​ട്ടു കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ
Tuesday, May 21, 2019 10:08 PM IST
നെ​ടു​ങ്ക​ണ്ടം: പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കി​ടെ ഓ​ടി ര​ക്ഷ​പെ​ട്ട ക​ള്ള​നോ​ട്ടു കേ​സി​ലെ പ്ര​തി​യാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് മേ​ലെ​ഗൂ​ഡ​ല്ലൂ​ർ രാ​ജീ​വ്ഗാ​ന്ധി കോ​ള​നി​യി​ൽ ഭാ​സ്ക​ര​നെ(47) യാ​ണ് നെ​ടു​ങ്ക​ണ്ടം സി​ഐ റെ​ജി എം. ​കു​ന്നി​പ്പ​റ​ന്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ക​ന്പ​ത്തു​നി​ന്നും തി​ങ്ക​ളാ​ഴ്ച രാ​ത്രി അ​റ​സ്റ്റ് ചെ​യ്ത​ത്.
പ്ര​തി​യി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ന്പം, തേ​നി, മ​ധു​ര എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 500 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളു​മാ​യി ത​മി​ഴ്നാ​ട് തേ​വാ​രം മു​ത​ൽ​സ്ട്രീ​റ്റ് അ​രു​ണ്‍​കു​മാ​റി​നെ(​ഗ​ണ​പ​തി-24) ഞാ​യ​റാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ബാ​ല​ഗ്രാ​മി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കി​ടെ ര​ക്ഷ​പെ​ട്ട ഭാ​സ്ക​ര​ൻ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.
പി​ടി​യി​ലാ​യ ഗ​ണ​പ​തി​യും ഭാ​സ്ക​ര​നും ബാ​ല​ഗ്രാ​മി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​ശു​ഫാ​മി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു. ശ​നി​യാ​ഴ്ച തൂ​ക്കു​പാ​ലം ബി​വ​റേ​ജ​സ് ഒൗ​ട്ട്ലെ​റ്റി​ൽ നി​ന്നും മ​ദ്യം വാ​ങ്ങി​യ സം​ഘം ക​ള്ള​നോ​ട്ടാ​ണ് ന​ൽ​കി​യ​ത്. ബീ​വ​റേ​ജ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് നോ​ട്ട് ക​ണ്ട് സം​ശ​യം തോ​ന്നി ഗ​ണ​പ​തി​യു​ടെ​യും ഭാ​സ്ക​ര​ന്‍റെ​യും പി​ന്നാ​ലെ​യെ​ത്തി​യ​തോ​ടെ ഇ​രു​വ​രും ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​ക്കും 500 രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് ന​ൽ​കി ക​ബ​ളി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
പോ​ലീ​സ് ഇ​രു​വ​രും താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 500 രൂ​പ​യു​ടെ 15 വ്യാ​ജ​നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​സ് സി​പി​ഒ സ​ന്തോ​ഷ് വ​ർ​ഗീ​സ്, സി​പി​ഒ​മാ​രാ​യ ഷാ​നു എ​ൻ. വാ​ഹി​ദ്, സ​തീ​ഷ് കു​മാ​ർ, ഗ്രെ​യ്സ​ണ്‍ ആ​ന്‍റ​ണി, ബി​ജു ലൂ​ക്കോ​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ട്.