കു​ടി​വെ​ള്ള​ത്തി​നു കു​ട​വു​മാ​യി സ​മ​രം
Tuesday, May 21, 2019 10:08 PM IST
മ​റ​യൂ​ർ: കു​ടി​വെ​ള്ളം കി​ട്ടാ​താ​യ​തോ​ടെ ഒ​ഴി​ഞ്ഞ കു​ട​വു​മാ​യി നാ​ച്ചി​വ​യ​ൽ ഗ്രാ​മ​വാ​സി​ക​ൾ മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ൻ​പി​ൽ ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി. സി​പി​എം മ​റ​യൂ​ർ ഏ​രി​യ ക​മ്മി​റ്റി അം​ഗം എ​സ്. ച​ന്ദ്ര​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ൽ ജ​ല​നി​ധി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും കു​ടി​വെ​ള്ള​മി​ല്ലാ​താ​യി​ട്ടു മാ​സ​ങ്ങ​ളാ​യി. എ​ട്ടു​കി​ലോ​മീ​റ്റ​ർ അ​ക​ലെ ക​ന്നി​യാ​റ്റി​ൽ നി​ന്നു​മാ​ണ് നാ​ച്ചി​വ​യ​ൽ ഗ്രാ​മ​ത്തി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്.
ക​ടു​ത്ത​വേ​ന​ലി​ൽ പു​ഴ വ​റ്റി​വ​ര​ണ്ട​തോ​ടെ കു​ടി​വെ​ള്ള ല​ഭ്യ​ത കു​റ​ഞ്ഞു. ഇ​തി​നി​ട​യി​ൽ ചി​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ റി​സോ​ർ​ട്ടു​ക​ളി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ണ​ക്ഷ​ൻ എ​ടു​ത്ത​ത് ഗ്രാ​മ​വാ​സി​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. സ​മ​ര​നേ​താ​ക്ക​ളു​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ആ​രോ​ഗ്യ​ദാ​സ് ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ദി​വ​സ​വും 10 കു​ടം വെ​ള്ളം എ​ത്തി​ച്ചു ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യി.
അ​ന​ധി​കൃ​ത പൈ​പ്പ് ക​ണ​ക്ഷ​നു​ക​ളെ​ല്ലാം വി​ച്ഛേ​ദി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​റ​പ്പു ന​ൽ​കി.