എം​ജി സ​ർ​വ​ക​ലാ​ശാ​ല സാ​റ്റ​ലൈ​റ്റ് സെ​ന്‍റ​ർ നെ​ടു​ങ്ക​ണ്ട​ത്ത്
Tuesday, May 21, 2019 10:08 PM IST
നെ​ടു​ങ്ക​ണ്ടം: വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ത്തി​രി​പ്പി​നു വി​ര​മ​മി​ട്ട് എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സാ​റ്റ​ലൈ​റ്റ് സെ​ന്‍റ​ർ നെ​ടു​ങ്ക​ണ്ട​ത്ത് തു​റ​ക്കും. സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ഒ​ഴി​കെ​യു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സെ​ന്‍റ​റി​ലൂ​ടെ ന​ട​ത്താ​ൻ ക​ഴി​യും.
മൈ​ന​ർ​സി​റ്റി​യി​ൽ ഹൈ​റേ​ഞ്ച് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് റി​സ​ർ​ച്ച് സെ​ന്‍റ​റി​നാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് സാ​റ്റ​ലൈ​റ്റ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ കാ​ന്ത​ല്ലൂ​ർ, മ​റ​യു​ർ, നെ​ടു​ങ്ക​ണ്ടം, ക​ട്ട​പ്പ​ന, രാ​ജാ​ക്കാ​ട്, ഇ​ടു​ക്കി അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​ന​മു​ണ്ടാ​കും. രജി​സ്ട്രേ​ഷ​ൻ, ഫീ​സ് അ​ട​യ്ക്ക​ൽ, സം​ശ​യ​നി​വാ​ര​ണം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും സെ​ന്‍റ​റി​ൽ ല​ഭി​ക്കും.
സ്വ​കാ​ര്യ ര​ജി​സ്ട്രേ​ഷ​ൻ വ​ഴി ബി​രു​ദ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കും ഏ​റെ സ​ഹാ​യ​ക​ര​മാ​കും. വ​ർ​ഷ​ങ്ങ​ളാ​യി വെ​റു​തെ​കി​ട​ക്കു​ന്ന ഹൈ​റേ​ഞ്ച് എ​ണ്‍​വ​യോ​ണ്‍​മെ​ന്‍റ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ കെ​ട്ടി​ടം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സാ​റ്റ​ലൈ​റ്റ് സെ​ന്‍റ​ർ ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം.
നി​ല​വി​ൽ ഹൈ​റേ​ഞ്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സേ​വ​ന​ങ്ങ​ൾ​ക്കാ​യി നൂ​റി​ല​ധി​കം കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ണ് കോ​ട്ട​യ​ത്തെ​ത്തു​ന്ന​ത്.