ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ കൈ​യേ​റി​യു​ള്ള ക​ച്ച​വ​ടം ന​ഗ​ര​സ​ഭ ഒ​ഴി​പ്പി​ച്ചു
Tuesday, May 21, 2019 10:17 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ അ​ന​ധി​കൃ​ത കൈ​യേ​റ്റം വ്യാ​പ​ക​മാ​യി​രു​ന്ന മ​ൽ​സ്യ മാ​ർ​ക്ക​റ്റ് റോ​ഡ്, തൊ​ടു​പു​ഴ-​പാ​ലാ റോ​ഡ് തു​ട​ങ്ങി​യ പാ​ത​ക​ൾ കൈ​യേ​റി​യു​ള്ള ക​ച്ച​ട​വ​ട​ങ്ങ​ൾ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ഒ​ഴി​പ്പി​ച്ചു.
ഈ ​റോ​ഡു​ക​ളി​ൽ പ​ല വ്യാ​പാ​രി​ക​ളും റോ​ഡ് കൈ​യേ​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തു മൂ​ലം ഇ​തു വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​താ​യും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് വ​ഴി ന​ട​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലെ​ന്നും വ്യാ​പ​ക പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൗ​ണ്‍​സി​ല​ർ​മാ​ർ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് റോ​ഡും ന​ട​പ്പാ​ത​യും കൈ​യേ​റി​യു​ള്ള ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്കാ​നു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി​യ​ത്. പാ​ത​യി​ലേ​ക്ക് ഇ​റ​ക്കി വ​ച്ചു​ള്ള ക​ച്ച​വ​ടം അ​നു​വ​ദി​ക്കി​ല്ലെ​ന്നും ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ ശി​ക്ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ക​ച്ച​വ​ട​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പു ന​ൽ​കി.
ഇ​ന്ന​ലെ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​ത​യി​ലേ​ക്ക് ഇ​റ​ക്കി വ​ച്ചി​രു​ന്ന വി​ൽ​പ്പ​ന സാ​മ​ഗ്രി​ക​ൾ ക​ച്ച​വ​ട​ക്കാ​ർ ത​ന്നെ തി​രി​കെ ക​ട​ക​ളി​ലേ​ക്ക് എ​ടു​ത്തു വ​ച്ചു. റോ​ഡി​ലും ന​ട​പ്പാ​ത​യി​ലും ഇ​റ​ക്കി വ​ച്ച് ക​ച്ച​വ​ടം ന​ട​ത്തി​യാ​ൽ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും പി​ഴ​യീ​ടാ​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ ഏ​താ​നും ഉ​ന്തു​വ​ണ്ടി ക​ച്ച​വ​ട​ക്കാ​ർ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​തും ക​ണ്ടെ​ത്തി. മൈ​താ​ന​ത്തി​ന്‍റെ ഗേ​റ്റ് പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ലും മ​തി​ൽ ചാ​ടി​ക്ക​ട​ന്നാ​ണ് ഇ​വ​ർ ഇ​വി​ടെ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​ത്. ഇ​വ​രോ​ട് ഇ​ന്നു ത​ന്നെ സാ​ധ​ന​ങ്ങ​ൾ ഇ​വി​ടെ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്നു നി​ർ​ദേ​ശം ന​ൽ​കി.
ഇ​തു കൂ​ടാ​തെ പെ​യി​ന്‍റ​ടി​ച്ച് ചു​മ​ർ​ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് മ​നോ​ഹ​ര​മാ​യി​രി​ക്കു​ന്ന മൈ​താ​ന​ത്തി​ന്‍റെ ചു​റ്റു​മ​തി​ൽ മ​റ​ച്ച് പ​ച്ച​ക്ക​റി ക​ച്ച​വ​ട​ക്കാ​ർ സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് പെ​ട്ടി​ക​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു. ന​ഗ​ര​സ​ഭ​യി​ലെ സ്റ്റോ​ർ മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഇ​വ പി​ഴ​യ​ട​ച്ചാ​ൽ വി​ട്ടു നി​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ന​ഗ​ര​പാ​ത​ക​ളും ന​ട​പ്പാ​ത​ക​ളും കൈ​യേ​റി​യു​ള്ള ക​ച്ച​വ​ടം യാ​ത്ര​ക്കാ​ർ​ക്ക് ഉ​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ടി​നെ​കു​റി​ച്ച് വ്യാ​പ​ക പ​രാ​തി​യാ​ണ് ഉ​യ​ർ​ന്നി​രു​ന്ന​ത്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത വി​ധ​മാ​ണ് ന​ട​പ്പാ​ത​ക​ളി​ലേ​ക്ക് ഇ​റ​ക്കി​യു​ള്ള ക​ച്ച​വ​ടം. ഇ​തു മൂ​ലം തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് കാ​ൽ​ന​ട​ക്കാ​ർ. മ​ൽ​സ്യ​മാ​ർ​ക്ക​റ്റ് റോ​ഡി​ലാ​ണ് പ​ച്ച​ക്ക​റി ക​ച്ച​വ​ട​ക്കാ​രും മ​റ്റും റോ​ഡി​ലേ​ക്ക് ഇ​റ​ക്കി മ​ൽ​സ​രി​ച്ചു​ള്ള വ്യാ​പാ​രം ന​ട​ത്തു​ന്ന​ത്. സ്വ​കാ​ര്യ ബ​സു​ക​ൾ ടൗ​ണി​ലൂ​ടെ എ​ത്തി ഗാ​ന്ധി​സ്ക്വ​യ​ർ വ​ഴി മ​ൽ​സ്യ മാ​ർ​ക്ക​റ്റ് റോ​ഡി​ലൂ​ടെ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​കു​ന്ന വ​ണ്‍​വേ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് നേ​ര​ത്തെ ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി നി​ർ​ദേ​ശം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ മ​ൽ​സ്യ​മാ​ർ​ക്ക​റ്റ് റോ​ഡ് കൈ​യേ​റി​യു​ള്ള ക​ച്ച​വ​ടം മൂ​ലം ഇ​തു വ​ഴി ചെ​റു വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​ലും ഞെ​ങ്ങി​ഞെ​രു​ങ്ങി ക​ട​ന്നു പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്.
അ​ന​ധി​കൃ​ത കൈ​യേ​റ്റം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൻ ഇ​നി ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.