കൈ​ര​ളി ഫി​ലിം ഫെ​സ്റ്റി​വ​ൽ 24 മു​ത​ൽ ക​രി​മ​ണ്ണൂ​രി​ൽ
Tuesday, May 21, 2019 10:17 PM IST
തൊ​ടു​പു​ഴ: ക​രി​മ​ണ്ണൂ​ർ കൈ​ര​ളി സാം​സ്കാ​രി​ക​വേ​ദി തൊ​ടു​പു​ഴ ഫി​ലിം സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന കൈ​ര​ളി ഫി​ലിം​ഫെ​സ്റ്റ് -2019 24 മു​ത​ൽ 26 വ​രെ ക​രി​മ​ണ്ണൂ​ർ മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
24നു ​വൈ​കു​ന്നേ​രം ആ​റി​ന് ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ ദേ​വ​സ്യ ച​ല​ച്ചി​ത്രോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫി​ലിം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി യു.​എ. രാ​ജേ​ന്ദ്ര​ൻ, ഫെ​സ്റ്റി​വ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
തു​ട​ർ​ന്ന് ഹ്ര​സ്വ​ചി​ത്രം നെ​യ്ബേ​ഴ്സ്, മ​ല​യാ​ള​ച​ല​ച്ചി​ത്രം ഇ.​മ.​യൗ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കും. ര​ണ്ടാം ദി​വ​സം വൈ​കു​ന്നേ​രം ഹ്ര​സ്വ​ചി​ത്രം ല​യ​ണ്‍​സ് കേ​യ്ജ് , മ​ല​യാ​ള​ച​ല​ച്ചി​ത്രം മേ​ൽ​വി​ലാ​സം എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കും.
26നു ​വൈ​കു​ന്നേ​രം ആ​റി​ന് സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കും. ക​രി​മ​ണ്ണൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബൈ​ജു വ​റ​വു​ങ്ക​ൽ, ഫി​ലിം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ ജോ​ണ്‍, കൈ​ര​ളി സാം​സ്കാ​രി​ക​വേ​ദി പ്ര​സി​ഡ​ന്‍റ് എ​ൻ.​ആ​ർ. നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് ഹ്ര​സ്വ​ചി​ത്രം വാ​ട്ടീ​സ് ദാ​റ്റ്, മ​ല​യാ​ള​ചി​ത്രം ഒ​റ്റാ​ൽ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കും. അ​ടു​ത്ത​കാ​ല​ത്തി​റ​ങ്ങി​യ പ​ല ന​ല്ല സി​നി​മ​ക​ൾ​ക്കും പ്ര​ദ​ർ​ശ​ന​ത്തി​ന് തീ​യേ​റ്റ​റു​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സാ​ധാ​ര​ണ പ്രേ​ക്ഷ​ക​ർ​ക്ക് മി​ക​ച്ച സി​നി​മ​ക​ൾ കാ​ണാ​നും ച​ർ​ച്ച ചെ​യ്യാ​നു​മു​ള്ള വേ​ദി​യൊ​രു​ക്കു​വാ​ൻ കൈ​ര​ളി സാം​സ്കാ​രി​ക​വേ​ദി ഒ​രു​ങ്ങു​ന്ന​ത്.
മൂ​ന്നു ദി​വ​സ​ത്തെ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്കും കൂ​ടി ഡെ​ലി​ഗേ​റ്റ് ഫീ​സ് 100 രൂ​പ​യാ​ണ്. എ​ല്ലാ ദി​വ​സ​വും ച​ർ​ച്ച​ക​ളും ഓ​പ്പ​ണ്‍ ഫോ​റ​വും ഉ​ണ്ടാ​യി​രി​ക്കും. കൈ​ര​ളി വ​നി​താ​ലൈ​ബ്ര​റി ക​രി​മ​ണ്ണൂ​ർ, ജെ.​ജെ. മെ​ഡി​ക്ക​ൽ​സ് ക​രി​മ​ണ്ണൂ​ർ, ടി​ജി​എം ഫു​ട്ഫാ​ഷ​ൻ​സ് ഉ​ടു​ന്പ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ഫോ​ണ്‍: 9744166186. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ജെ. തോ​മ​സ്, ഫി​ലിം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി യു.​എ. രാ​ജേ​ന്ദ്ര​ൻ, പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ ജോ​ണ്‍, രാ​ജു കൊ​ന്ന​നാ​ൽ, കെ.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.