കാ​ത്തി​രി​പ്പി​ന് വി​രാ​മം: ജ​ന​വി​ധി ഇ​ന്ന്
Wednesday, May 22, 2019 10:11 PM IST
ഇ​ടു​ക്കി: ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് പൈ​നാ​വ് ഏ​ക​ല​വ്യ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ ആ​രം​ഭി​ക്കും. ഒ​ന്പ​തോ​ടെ ആ​ദ്യ ഫ​ല സൂ​ച​ന​ക​ൾ ല​ഭി​ക്കും. പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ ആ​ണ് ആ​ദ്യം എ​ണ്ണു​ന്ന​ത്. ത​പാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണി മു​പ്പ​ത് മി​നി​റ്റി​ന് ശേ​ഷം ഇ​വി​എം വോ​ട്ടു​ക​ൾ എ​ണ്ണി തു​ട​ങ്ങും. ഏ​റ്റ​വും ഒ​ടു​വി​ലാ​ണ് ന​റു​ക്കി​ട്ടെ​ടു​ക്കു​ന്ന അ​ഞ്ച് വീ​തം വി​വി​പാ​റ്റു​ക​ൾ എ​ണ്ണു​ക. വോ​ട്ടെ​ണ്ണ​ലി​ന് മു​ന്പ് ടേ​ബി​ളി​ൽ എ​ത്തു​ന്ന ഓ​രോ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. തു​ട​ർ​ന്ന് പ​വ​ർ സ്വി​ച്ച് ഓ​ണ്‍ ചെ​യ്ത് റി​സ​ൽ​ട്ട് സെ​ക്ഷ​ൻ തു​റ​ന്ന് കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ, കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റ്സ്, മൈ​ക്രോ ഒ​ബ്സ​ർ​വ​ർ, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ കാ​ണ​ത്ത​ക്ക​വി​ധം ഉ​യ​ർ​ത്തി പി​ടി​ച്ച് റി​സ​ൽ​ട്ട് ബ​ട്ട​ണ്‍ അ​മ​ർ​ത്തും. ഒ​ന്നി​ൽ ത​വ​ണ ഫ​ലം കാ​ണ​ണം എ​ന്ന് ഏ​ജ​ന്‍റു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​നു​വ​ദി​ക്കും.​വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം എം​ആ​ർ​എ​സി​ൽ പൂ​ർ​ത്തി​യാ​യി.