ക​ഞ്ചാ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ
Wednesday, May 22, 2019 10:11 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല റെ​യ്ഞ്ച്, ക​ന്പം​മെ​ട്ട് ചെ​ക്ക്പോ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ക്സൈ​സ് സം​ഘം സം​യു​ക്ത​മാ​യി ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 120 ഗ്രാം ​ക​ഞ്ചാ​വു​മാ​യി അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ലാ​യി. പെ​രി​യ​കു​ള​ത്തെ സ്വ​കാ​ര്യ കോ​ള​ജി​ൽ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ളാ​യ വൈ​ക്കം വാ​ഴ​ക്കാ​ലാ​യി​ൽ മി​ട്ടു(20), മൂ​ല​ക്കു​ളം കാ​ര​ക്കോ​ട് ന​ടു​വീ​ട്ടി​ൽ എ​ൽ​ദോ​സ്(20), മൂ​വാ​റ്റു​പു​ഴ കൊ​ഴു​പ്പ​ത്ത​ടം നോ​യ​ൽ(19), കൂ​ത്താ​ട്ടു​കു​ളം പ​ടി​ഞ്ഞാ​റി​ട​ത്ത് കാ​ർ​ത്തി​ക്(22), തൊ​ടു​പു​ഴ മ​ണ​ക്കാ​ട് മു​ട്ട​ത്ത് കെ​വി​ൻ(21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​രീ​ക്ഷ ക​ഴി​ഞ്ഞ് തി​രി​കെ മ​ട​ങ്ങും​വ​ഴി ക​ന്പ​ത്തു​നി​ന്നു 1000 രൂ​പ​യ്ക്ക് വാ​ങ്ങി​യ ക​ഞ്ചാ​വ് ഡ്രൈ​വ​ർ സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മാ​രു​തി റി​ട്സ് കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.