ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ ക​ണ്ണും​ന​ട്ട് മു​ന്ന​ണി​ക​ൾ
Wednesday, May 22, 2019 10:13 PM IST
നെ​ടു​ങ്ക​ണ്ടം: ഇ​ന്നു വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്പോ​ൾ ഇ​ടു​ക്കി ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ലീ​ഡ് നേ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഇ​രു​മു​ന്ന​ണി​ക​ളും. മാ​റി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ. അ​തേ​സ​മ​യം മ​ന്ത്രി എം.​എം. മ​ണി ന​ട​പ്പാ​ക്കി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജോ​യ്സ് ജോ​ർ​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ഭൂ​രി​പ​ക്ഷം കൂ​ട്ടാ​ൻ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് എ​ൽ​ഡി​എ​ഫും ക​ണ​ക്കു​കൂ​ട്ടു​ന്നു. എ​ന്നാ​ൽ ക​സ്തൂ​രി രം​ഗ​ൻ, മാ​ധ​വ് ഗാ​ഡ്ഗി​ൽ പ്ര​ശ്നം ക​ത്തി​നി​ന്ന ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ ഘ​ട​ക​ങ്ങ​ളും ത​ങ്ങ​ൾ​ക്ക് എ​തി​രാ​യി​രു​ന്നെ​ന്നും ഇ​ത്ത​വ​ണ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ക​രു​തു​ന്നു.
2014-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ന​ട​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഭൂ​രി​പ​ക്ഷം പ​ഞ്ചാ​യ​ത്തു​ക​ളും യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​രാ​ജ​യ​പ്പെ​ട്ട​ത് നി​സാ​ര വോ​ട്ടു​ക​ൾ​ക്കാ​ണ്. 2014-ലെ ​പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 22,692 വോ​ട്ടു​ക​ളാ​ണ് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ജോ​യ്സ് ജോ​ർ​ജി​നു ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 10 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജോ​യ്സ് വ്യ​ക്ത​മാ​യ ലീ​ഡ് നേ​ടി​യി​രു​ന്നു. രാ​ജാ​ക്കാ​ട്-1793, രാ​ജ​കു​മാ​രി-1466, ശാ​ന്ത​ൻ​പാ​റ-1265, സേ​നാ​പ​തി-1784, ഉ​ടു​ന്പ​ൻ​ചോ​ല-3552, നെ​ടു​ങ്ക​ണ്ടം-3301, ഇ​ര​ട്ട​യാ​ർ-3419, പാ​ന്പാ​ടും​പാ​റ-1529, ക​രു​ണാ​പു​രം-2217, വ​ണ്ട​ൻ​മേ​ട്-2366 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ജോ​യ്സ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ല​ഭി​ച്ച ഭൂ​രി​പ​ക്ഷം.