ഉയർന്ന ഭൂ​രി​പ​ക്ഷം തൊടുപുഴയിൽ
Thursday, May 23, 2019 10:26 PM IST
തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ ത​ട്ട​ക​മാ​യ തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് നേ​ടി​യ​ത് മി​ക​ച്ച ഭൂ​രി​പ​ക്ഷം. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​പ്പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ പി.​ജെ.​ജോ​സ​ഫ് ത​ന്നെ പ്ര​ചാ​ര​ണ​ത്തി​നു ക​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ മ​ണ്ഡ​ല​ത്തി​ൽ 37023 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യി. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ മാ​ത്രം 8414 വോ​ട്ടി​ന്‍റെ മേ​ൽ​ക്കൈ നേ​ടാ​നാ​യി. കു​മാ​ര​മം​ഗ​ലം - 2151, കോ​ടി​ക്കു​ളം -2060, വ​ണ്ണ​പ്പു​റം- 4170, ക​രി​മ​ണ്ണൂ​ർ -3494, ഇ​ട​വെ​ട്ടി -2408, മ​ണ​ക്കാ​ട്-1599, പു​റ​പ്പു​ഴ -2030, ക​രി​ങ്കു​ന്നം -2080, മു​ട്ടം- 1922, ഉ​ടു​ന്പ​ന്നൂ​ർ -2802, വെ​ള്ളി​യാ​മ​റ്റം-2085, ആ​ല​ക്കോ​ട്-1790 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ഭൂ​രി​പ​ക്ഷം.

തൊ​ടു​പു​ഴ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് നേ​ടി​യ ഉ​ജ്വ​ല വി​ജ​യ​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ൽ ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം. പ​ട​ക്കം പൊ​ട്ടി​ച്ചും ജ​ന​ങ്ങ​ൾ​ക്ക് മ​ധു​രം വി​ത​ര​ണം ചെ​യ്തു​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ളാ​ദം പ​ങ്കു വ​ച്ച​ത്. ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും കൊ​ടി​ക​ളു​മാ​യി ന​ഗ​രം ചു​റ്റി വി​ജ​യാ​ര​വം മു​ഴ​ക്കി​യാ​ണ് യു​വാ​ക്ക​ൾ അ​ര​ങ്ങു കൊ​ഴു​പ്പി​ച്ച​ത്. പാ​ട്ടു​ക​ളു​മാ​യി അ​നൗ​ണ്‍​സ്മെ​ന്‍റ് വാ​ഹ​ന​വും വാ​ദ്യ​മേ​ള​ങ്ങ​ളും കൂ​ടി​യാ​യ​തോ​ടെ ആ​വേ​ശം അ​ല ത​ല്ലി. ഡീ​ൻ കു​ര്യാ​ക്കോ​സ് വ്യ​ക്ത​മാ​യ ലീ​ഡ് നേ​ടി​യ​പ്പോ​ൾ ത​ന്നെ പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ളു​മാ​യി ന​ഗ​ര​വീ​ഥി​ക​ളി​ലി​റ​ങ്ങി​യി​രു​ന്നു.

കേ​ന്ദ്ര​ത്തി​ൽ ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​തി​ന്‍റെ ആ​വേ​ശ​ത്തി​ൽ എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​രും ന​ഗ​ര​ത്തി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്താ​ണ് സ​ന്തോ​ഷം പ​ങ്കി​ട്ട​ത്. ഇ​തി​നി​ടെ ക​ന​ത്ത മ​ഴ പെ​യ്തെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശം ചോ​ർ​ന്നി​ല്ല. ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ അ​തി​രു വി​ട്ട് അ​ക്ര​മ​ത്തി​ലേ​ക്കു നീ​ങ്ങാ​തി​രി​ക്കാ​ൻ ക​ന​ത്ത പോ​ലീ​സ് സ​ന്നാ​ഹ​വും ഒ​രു​ക്കി​യി​രു​ന്നു