കോ​ണ്‍​ഗ്ര​സി​നെ പു​ണ​ർ​ന്ന് തോ​ട്ടം മേ​ഖ​ല
Thursday, May 23, 2019 10:26 PM IST
മൂ​ന്നാ​ർ: ഡീ​ൻ കു​ര്യോ​ക്കോ​സി​നു കൂ​റ്റ​ൻ ലീ​ഡ് സ​മ്മാ​നി​ച്ച് തോ​ട്ടം മേ​ഖ​ല​യി​ലും കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്തി തെ​ളി​യി​ച്ചു. ദേ​വി​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ തോ​ട്ടം പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ പി​ന്തു​ണ ല​ഭി​ച്ചു​വെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളി​ൽ വ​ലി​യൊ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സി​നു​വോ​ട്ടു ചെ​യ്തു.
മ​ണ്ഡ​ല​ത്തി​ലെ മി​ക്ക ബൂ​ത്തു​ക​ളി​ലും കോ​ണ്‍​ഗ്ര​സ് മു​ന്നി​ട്ടു​നി​ന്നു. പെ​ന്പി​ളൈ ഒ​രു​മ സ​മ​ര​കാ​ല​ത്ത് യൂ​ണി​യ​നു​ക​ളെ കൈ​വി​ട്ട തൊ​ഴി​ലാ​ളി​ക​ൾ വീ​ണ്ടും യൂ​ണി​യ​നു​ക​ളി​ലേ​യ്ക്ക് ചേ​ക്കേ​റു​ന്ന​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച ഗോ​മ​തി അ​ഗ​സ്റ്റി​ന് ര​ണ്ടാ​യി​ര​ത്തി​ൽ താ​ഴെ വോ​ട്ടു​മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.
ത​മി​ഴ്നാ​ട്ടി​ലെ പ്രാ​ദേ​ശി​ക പാ​ർ​ട്ടി​യാ​യ വി​ടു​ത​ലൈ ചി​റു​ത്തൈ​ക​ൾ​ക്കും കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യി​ല്ല.
കോ​ണ്‍​ഗ്ര​സി​ന്‍റെ ട്രേ​ഡ് യൂ​ണി​യ​നു​ക​ളാ​യ ഐ​എ​ൻ​ടി​യു​സി, എ.​കെ. മ​ണി നേ​തൃ​ത്വം ന​ൽ​കു​ന്ന സൗ​ത്ത് ഇ​ന്ത്യ​ൻ പ്ലാ​ന്േ‍​റ​ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​നും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം മി​ക​ച്ച നേ​ട്ട​മാ​യി. ക​ഴി​ഞ്ഞ മൂ​ന്നു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും പി​ന്നോ​ക്കം പോ​യ മേ​ഖ​ല​ക​ളി​ൽ കോ​ണ്‍​ഗ്ര​സ് ഇ​ത്ത​വ​ണ ശ​ക്ത​മാ​യ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.
തോ​ട്ടം മേ​ഖ​ല​യി​ലെ ഇ​ട​തു​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ ഇ​ത്ത​വ​ണ കോ​ണ്‍​ഗ്ര​സി​ലേ​ക്കു ചേ​ക്കേ​റി​യ​താ​യാ​ണ് ക​ണ​ക്കു​ക​ൾ തെ​ളി​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ എ​ൽ​ഡി​എ​ഫി​നു ല​ഭി​ച്ച വോ​ട്ടു​പോ​ലും ഇ​ത്ത​വ​ണ നേ​ടാ​നാ​യി​ല്ല. ഡീ​നി​ന്‍റെ ലീ​ഡ് ഒ​രു​ല​ക്ഷം ക​ട​ന്ന​തോ​ടെ മൂ​ന്നാ​റി​ൽ കോ​ണ്‍​ഗ്ര​സ് ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. പ​ട​ക്കം പൊ​ട്ടി​ച്ചും മ​ധു​രം വി​ത​ര​ണം ചെ​യ്തും പ്ര​വ​ർ​ത്ത​ക​ർ വി​ജ​യം ആ​ഘോ​ഷി​ച്ചു.