തോ​ക്കു​പാ​റ​യി​ൽ സി​പി​എം-​കോ​ണ്‍​ഗ്ര​സ് സം​ഘ​ർ​ഷം
Thursday, May 23, 2019 10:26 PM IST
അ​ടി​മാ​ലി: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ തോ​ക്കു​പാ​റ​യി​ൽ സി​പി​എം-​കോ​ണ്‍​ഗ്ര​സ് സം​ഘ​ർ​ഷം. ര​ണ്ടു പോ​ലീ​സു​കാ​രു​ൾ​പ്പെ​ടെ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​വൈ. ഷാ​ജ​ഹാ​ൻ(34), പി.​സി. ഷാ​ജി(46), സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ തേ​നു​ങ്ക​ൽ അ​നി​ൽ(48), പു​തി​യ കു​ള​ങ്ങ​ര ജോ​ബി​ൻ ജോ​സ​ഫ്(33), കെ.​പി. ബി​ജു(32), മാ​ങ്കു​ഴ​യി​ൽ ജെ​യ്സ​ണ്‍ ജോ​സ​ഫ്(30), കോ​ണ്‍​ഗ്ര​സ് വാ​ർ​ഡ് മെ​ന്പ​ർ എം.​എം. റ​ഹീം(48), ചെ​റി​യാ​ൻ മു​ഞ്ഞ​നാ​ട്ട്(60) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് ഇ​രു​കൂ​ട്ട​രും ഏ​റ്റു​മു​ട്ടി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.