മാ​ധ്യ​മ​ങ്ങ​ൾ സ​ത്യ​ത്തി​ന്‍റെ കാ​വ​ലാ​ളാ​ക​ണം - മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ
Friday, May 24, 2019 10:58 PM IST
ചെ​റു​തോ​ണി: സ​മൂ​ഹ​ത്തി​ന്‍റെ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ളി​ൽ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ട്ട് ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മാ​ത്ര​മേ ക​ഴി​യു​വെ​ന്ന് ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍​നെ​ല്ലി​ക്കു​ന്നേ​ൽ. ദീ​പി​ക​യു​ടെ ചെ​റു​തോ​ണി​യി​ലെ ന​വീ​ക​രി​ച്ച ഓ​ഫീ​സി​ന്‍റെ​യും എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ​ നിർവഹിച്ച് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദീ​പി​ക മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ദി​ന​പ​ത്ര​മെ​ന്ന നി​ല​യി​ൽ മാ​ത്ര​മ​ല്ല മ​ല​യോ​ര​ജ​ന​ത​യു​ടെ ആ​ത്മാ​വ് തൊ​ട്ട​റി​ഞ്ഞ പ​ത്ര​മെ​ന്ന​നി​ല​യി​ലും പ്ര​സി​ദ്ധി​യാ​ർ​ജി​ച്ചി​ട്ടു​ണ്ട്.

ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന പ്ര​ശ്ന​ങ്ങ​ളി​ൽ ഒ​പ്പം നി​ന്ന് ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ​ക്കും വി​ക​സ​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ള്ള​തും ദീ​പി​ക​യാ​ണ്. സാ​മൂ​ഹി​ക ന​വോ​ത്ഥാ​ന​ത്തോ​ടൊ​പ്പം വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും ദീ​പി​ക​യു​ടെ ക​രു​ത​ൽ ശ്ലാ​ഘ​നീ​യ​മാ​ണ്. സ​ത്യ​ത്തി​നും നൻമയ്ക്കും കാ​വ​ലാ​ളാ​യി സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​രി​ലെ​ത്തി​ക്കു​ന്ന​തി​ൽ ദീ​പി​ക വി​ജ​യി​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളു​ടെ അ​ർ​ഹ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് ദീ​പി​ക പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. പ്ര​ള​യ​ക​ല​ത്ത് മ​ല​യോ​ര​ജ​ന​ത​യു​ടെ ദു​രി​തം പു​റം​ലോ​ക​ത്തെ​ത്തി​ക്കു​ന്ന​തി​ൽ ദീ​പി​ക സ്തു​ത്യ​ർ​ഹ​മാ​യ പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. പ്ര​ള​യം ക​ഴി​ഞ്ഞി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കും ദു​രി​ത​ങ്ങ​ൾ​ക്കും മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​രി​ലും ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലും എ​ത്തി​ക്കു​ന്ന​തി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​ലും ദീ​പി​ക ഇ​പ്പോ​ഴും ശ്ര​ദ്ധി​ക്കു​ന്നു​വെ​ന്ന​തി​ൽ അ​ഭി​ന​ന്ദ​ന​മ​ർ​ഹി​ക്കു​ന്നു​ണ്ടെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

ദീ​പി​ക​യു​ടേ​ത്
ദി​ശാ​ബോ​ധ​മു​ള്ള
പ​ദ്ധ​തി -റോ​ഷി

ഹൈ​റേ​ഞ്ചി​ലെ ദു​ര​ന്ത​കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളു​ടെ ദു​രി​ത ജീ​വി​തം അ​ധി​കാ​രി​ക​ളു​ടെ മു​ന്നി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ ദീ​പി​ക എ​ന്നും മി​ക​വു പു​ല​ർ​ത്തി​യി​രു​ന്ന​താ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​പ​റ​ഞ്ഞു.

ന​വീ​ക​രി​ച്ചദീ​പി​ക ചെറുതോണി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. ദി​ശാ​ബോ​ധ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ൽ ദീ​പി​ക ശ്ര​ദ്ധ​ചെ​ലു​ത്തു​ന്നു. വി​ദ്യാ​ഭ്യാ സ​മേ​ഖ​ല​യി​ൽ കാ​ല​ഘ​ട്ട​ത്തി​നൊ​ത്തു​ള്ള മാ​റ്റ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ദീ​പി​ക​യ്ക്കെ​ന്നും ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പ്ര​ള​യ​കാ​ല​ത്ത് ത​ല​ചാ​യ്ക്കാ​നി​ട​മി​ല്ലാ​തെ നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ ജ​ന​ങ്ങ​ൾ വ​ല​ഞ്ഞ​പ്പോ​ൾ ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി​യ​ത് പ​ള്ളി​ക​ളും മ​ഠ​ങ്ങ​ളു​മാ​ണ്.

സാ​ധാ​ര​ണ ജ​ന​ങ്ങ​ളോ​ട് ഇ​ടു​ക്കി രൂ​പ​ത കാ​ണി​ക്കു​ന്ന അ​നു​ക​ന്പാ മ​നോ​ഭാ​വം അ​നു​ക​ര​ണീ​യ​മാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ഇ​ടു​ക്കി​യു​ടെ വി​ക​സന മു​ന്നേ​റ്റ​ത്തി​ൽ ദീ​പി​ക ന​ൽ​കി​യ സം​ഭാ​വ​ന വ​ള​രെ വ​ലു​താ​​ണ്. ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ദീ​പി​ക മു​ൻ​പ​ന്തി​യി​ലാ​യി​രു​ന്നെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.

സ​മ്മേ​ള​ന​ത്തി​ൽ ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ ദ​ർ​ശ​ന അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പു​തു​ശേ​രി സി​എം​ഐ, പു​ളി​യ​ൻ​മ​ല കാ​ർ​മ്മ​ൽ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​നു വേ​ണ്ടി പ്രി​ൻ​സി​പ്പ​ൽ ഫാ. ​റോ​ബി​ൻ​സ് ജേ​ക്ക​ബ് കു​ന്നു​മ്യാ​ലി​ൽ സി​എം​ഐ, ത​കി​ടി​യേ​ൽ ഗ്രൂ​പ്പ് എം​ഡി ടി.​ജി. ക​ലേ​ഷ് കു​മാ​ർ എ​ന്ന​വ​രെ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ പ​രി​ച​യ​പ്പെ​ടു​ത്തി.

വി​വി​ധ അ​വാ​ർ​ഡു ജേ​താ​ക്ക​ളെ ദീ​പി​ക സ​ർ​ക്കു​ലേ​ഷ​ൻ ഡി.​ജി​എം ജോ​സ​ഫ് ഓ​ലി​ക്ക​ൽ പ​രി​ച​യ​പ്പെ​ടു​ത്തി.

ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യാ പൗ​ലോ​സ്, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട്, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലി​സ​മ്മ സാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി​ന്‍റു സു​ബാ​ഷ്, ജോ​ർ​ജ് വ​ട്ട​പ്പാ​റ, പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. ജ​ലാ​ലു​ദീ​ൻ, മ​ർ​ച്ച​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി​നു പി. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഡി​എ​ഫ്സി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് കാ​ര​യ്ക്കാ​ട്ട് സ്വാ​ഗ​ത​വും ഡി.​എ​ഫ്സി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദ​ർ​ശ​ന അ​ക്കാ​ദ​മി ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രി​യ​ർ ഓ​റി​യ​ന്‍റേഷ​ൻ ക്ലാ​സ് ന​ട​ന്നു. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ എ​ണ്ണൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.