ഈ ​വി​ജ​യം ജ​ന​ങ്ങ​ളു​ടേത് - ഡി ​സി സി
Friday, May 24, 2019 10:58 PM IST
തൊ​ടു​പു​ഴ : ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ വി​ജ​യം ജ​ന​ങ്ങ​ൾ​ക്കും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്നും ഇ​ടു​ക്കി ജ​നാ​ധി​പ​ത്യ കോ​ട്ട​യാ​ണെ​ന്ന് തെ​ളി​യി​ച്ച പ​രി​ശ്ര​മ​ങ്ങ​ളി​ൽ ഒ​രു​മി​ച്ച് നി​ന്ന യു ​ഡി എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കു മു​ന്പി​ൽ ശി​ര​സ് ന​മി​ക്കു​ന്നു​വെ​ന്നും ഡി ​സി സി ​അ​ധ്യ​ക്ഷ​ൻ ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ. ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രും മു​ൻ എം​പി​യും ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച​താ​യി തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം തെ​ളി​യി​ച്ചു.
പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ അ​ശാ​സ്ത്രീ​യ​മാ​യി ഡാ​മു​ക​ൾ തു​റ​ന്നു​വി​ട്ട് ജ​ന​ങ്ങ​ളെ ദ്രോ​ഹി​ച്ച മ​ന്ത്രി എം.​എം.​മ​ണി​ക്കു​ള്ള തി​രി​ച്ച​ടി കൂ​ടി​യാ​ണ് ജ​ന​വി​ധി. ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ ന​ട​ന്ന​പ്പോ​ൾ ജ​ന​ങ്ങ​ൾ​ക്കും കൃ​ഷി​ക്കാ​ർ​ക്കും വേ​ണ്ടി ഒ​ന്നും ചെ​യ്യാ​തെ കൈ​യ്യും​കെ​ട്ടി നി​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രാ​യ ജ​ന​വി​ധി​യാ​ണി​ത്. ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ൽ ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളെ പ​റ​ഞ്ഞ് വ​ഞ്ചി​ച്ച മു​ൻ എം​പി​യു​ടെ ന​യ​ങ്ങ​ൾ​ക്കു​ള്ള തി​രി​ച്ച​ടി​യു​മാ​ണി​തെ​ന്നും ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ പ​റ​ഞ്ഞു. പൊ​തു​പ്ര​വ​ർ​ത്ത​ക​രെ നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ന്ന മ​ന്ത്രി എം​എം.​മ​ണി ഇ​നി​യെ​ങ്കി​ലും ഇ​ത് അ​വ​സാ​നി​പ്പി​ച്ച് വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ യോ​ജി​ച്ചു പോ​കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.