യു​ഡി​എ​ഫി​നെ പു​ണ​ർ​ന്ന് ഇ​ടു​ക്കി
Friday, May 24, 2019 10:58 PM IST
ക​ട്ട​പ്പ​ന: ഇ​രു​മു​ന്ന​ണി​ക​ളെ​യും ഞെ​ട്ടി​ച്ച തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​മാ​യി​രു​ന്നു ഇ​ടു​ക്കി​യി​ൽ ഇ​ക്കു​റി. പ്ര​തീ​ക്ഷി​ച്ച​തി​ന്‍റെ മൂ​ന്നി​ര​ട്ടി​യോ​ളം ഭൂ​രി​പ​ക്ഷ​മാ​ണ് യു​ഡി​എ​ഫ് നേ​ടി​യ​ത്.
എ​ൽ​ഡി​എ​ഫ് ലീ​ഡ് പ്ര​തീ​ക്ഷി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ൽ ലീ​ഡ് നേ​ടാ​നാ​യി​ല്ലെ​ന്ന​തു കൂ​ടാ​തെ അ​വി​ട​ങ്ങ​ളി​ൽ യു​ഡി​എ​ഫ് ക​ന​ത്ത മു​ൻ​തൂ​ക്കം നേ​ടു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കാ​ൾ ര​ണ്ടു​ല​ക്ഷ​ത്തോ​ളം വോ​ട്ട​ർ​മാ​ർ അ​ധി​ക​മാ​യി​രു​ന്നെ​ങ്കി​ലും സി​റ്റിം​ഗ് എം​പി കൂ​ടി​യാ​യി​രു​ന്ന ജോ​യ്സ് ജോ​ർ​ജി​ന് 3,27,440 വോ​ട്ടു​ക​ളെ നേ​ടാ​നാ​യു​ള്ളു.
2014-ൽ 3,82,019 ​വോ​ട്ടു​നേ​ടി 50542 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ജോ​യ്സ് വി​ജ​യി​ച്ച​ത്. ഇ​ത്ത​വ​ണ ഡീ​ൻ കു​ര്യാ​ക്കോ​സ് 4,98,493 വോ​ട്ടു​നേ​ടി 1,71,053 വോ​ട്ടി​ന്‍റെ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷം സ്ഥാ​പി​ച്ചു.
ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തി​ൽ 1689 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി​യ​തു​മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫി​നു ല​ഭി​ച്ച ഒ​രേ​യൊ​രു മു​ൻ​തൂ​ക്കം.
കേ​ന്ദ്ര​ത്തി​ൽ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്ന ഇ​ടു​ക്കി​യു​ടെ അ​തി​യാ​യ മോ​ഹ​മാ​ണ് റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നും വി​ല​യി​രു​ത്തു​ന്നു.
രാ​ഹു​ൽ ഗാ​ന്ധി​ക്ക് അ​നു​കൂ​ല​മാ​യി കൈ​പൊ​ക്കാ​ൻ എം​പി എ​ന്ന​താ​യി​രു​ന്നു ഇ​ടു​ക്കി​യു​ടെ പ്ര​തീ​ക്ഷ. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച് നി​ല​പാ​ട് എ​ൽ​ഡി​എ​ഫി​ന്‍റെ വോ​ട്ടി​ൽ കു​റ​വു​ണ്ടാ​ക്കി​യ​താ​യാ​ണ് രാ​ഷ്‌ട്രീയ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.
ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രേ ഉ​ണ്ടാ​യ വി​കാ​രം എ​ൻ​ഡി​എ​ക്ക് ഗു​ണ​മാ​യി​ല്ല. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 50438 വോ​ട്ട് നേ​ടി​യ​പ്പോ​ൾ ഇ​ത്ത​വ​ണ 78,648 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു​ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടു​ക​ൾ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ നേ​ടി​യ​താ​ണ്.