സൗ​ഹൃ​ദ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് നാളെ
Friday, May 24, 2019 11:00 PM IST
തൊ​ടു​പു​ഴ : പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ഹൃ​ദ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് നാളെ ​തെ​ക്കും​ഭാ​ഗം കെ​സി​സി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.
ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ സി​വി​ൽ സ​ർ​വീ​സ്, ഇ​ടു​ക്കി പ്ര​സ് ക്ല​ബ്, പോ​ലീ​സ്, മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് തൊ​ടു​പു​ഴ തു​ട​ങ്ങി​യ ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടും. മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ടു​ക്കി എ​എ​സ്പി കെ. ​മു​ഹ​മ്മ​ദ് ഷാ​ഫി നി​ർ​വ​ഹി​ക്കും.
രാ​വി​ലെ 8.30 ന് ​ഇ​ടു​ക്കി പ്ര​സ് ക്ല​ബും തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗും ത​മ്മി​ലാ​ണ് ആ​ദ്യ മ​ത്സ​രം. ഒ​രു ദി​വ​സം കൊ​ണ്ട് മു​ഴു​വ​ൻ മ​ത്സ​ര​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കും വി​ധ​മാ​ണ് ക്ര​മീ​ക​ര​ണം.
ഒ​ന്നും ര​ണ്ടും​സ്ഥാ​നം നേ​ടു​ന്ന ടീ​മു​ക​ൾ​ക്കും പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കു​ന്ന ട്രോ​ഫി​യും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന​വ​ർ​ക്ക് മ​റ്റ് വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളും ന​ൽ​കും. അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ലാ​സാ​ംസ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം ക്രി​ക്ക​റ്റ്, വോ​ളി​ബോ​ൾ, ഷ​ട്ടി​ൽ, ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.