ഭ​ക്ഷ്യ സാ​ന്പി​ളു​ക​ൾ പരിശോധിച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്
Friday, May 24, 2019 11:01 PM IST
തൊ​ടു​പു​ഴ: ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന ഭ​ക്ഷ്യ പ​രി​ശോ​ധ​നാ ലാ​ബോ​റ​ട്ട​റി ജി​ല്ല​യി​ൽ എ​ത്തി. ര​ണ്ടു ദി​വ​സ​മാ​യി തൊ​ടു​പു​ഴ​യി​ലാ​ണ് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ലാ​ബോ​റ​ട്ട​റി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച ഭ​ക്ഷ്യ സാ​ന്പി​ളു​ക​ളാ​ണ് ലാ​ബോ​റ​ട്ട​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​ത്. പാ​ൽ, ശു​ദ്ധ​ജ​ലം, തേ​യി​ല, ക​റി​പൗ​ഡ​റു​ക​ൾ, എ​ണ്ണ എ​ന്നി​വ​യാ​ണ് ശേ​ഖ​രി​ച്ച​ത്. ഇ​വയി​ൽ മാ​യം ചേ​ർ​ത്തി​ട്ടു​ണ്ടോ​യെ​ന്ന് ആ​ധു​നി​ക ലാ​ബി​ലെ പ​രി​ശോ​ധ​ന​യി​ൽ നി​ന്നും വ്യ​ക്ത​മാ​കും. ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ഡോ.​എ​സ്.​അ​ന​ഘ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ചി​ല ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച തേ​യി​ല​യു​ടെ സാ​ന്പി​ളി​ൽ സി​ന്ത​റ്റി​ക് ക​ള​റു​ക​ളു​ടെ സാ​ന്നി​ധ്യം ഉ​ണ്ടോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​തു കൂ​ടു​ത​ൽ വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. അ​ഞ്ചു ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നാ​ണ് ഭ​ക്ഷ്യ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​ത്. സാ​ന്പി​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ്യ വ​സ്തു​വി​ൽ ചേ​ർ​ക്കു​ന്ന​തി​ൽ നി​ന്നും നി​രോ​ധി​ച്ചി​ട്ടു​ള്ള സി​ന്ത​ റ്റി​ക് ക​ള​ർ പി​ടികൂ​ടി ന​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ലു​ട​മ​യി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. എ​ല്ലാ മാ​സ​വും വി​വി​ധ ജി​ല്ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ മൊ​ബൈ​ൽ ല​ബോ​റ​ട്ട​റി തൊ​ടു​പു​ഴ​യി​ലെ​ത്തി​യ​ത്. മാ​സ​ത്തി​ൽ ര​ണ്ടു ത​വ​ണ​യാ​ണ് ഓ​രോ ജി​ല്ല​ക​ളി​ലും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മൊ​ബൈ​ൽ ലാ​ബ് എ​ത്തു​ന്ന​ത്. സം​ശ​യ​ക​ര​മാ​യി പി​ടി​ച്ചെ​ടു​ക്കു​ന്ന ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും കൂ​ടു​ത​ൽ ന​ട​പ​ടി​യെ​ടു​ക്കു​ക. ക​ഴി​ഞ്ഞ ദി​വ​സം അ​ൽ അ​സ്ഹ​ർ കോ​ള​ജി​ൽ മൊ​ബൈ​ൽ ലാ​ബോ​റ​ട്ട​റി​യു​ടെ പ്ര​ദ​ർ​ശ​ന​വും ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും ഭ​ക്ഷ്യ​സു​രക്ഷാ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യി​രു​ന്നു.