ജി​ല്ലാ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ് തൊ​ടു​പു​ഴ​യി​ൽ
Friday, May 24, 2019 11:01 PM IST
തൊ​ടു​പു​ഴ: നാ​ല്പ​താ​മ​ത് ജി​ല്ലാ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ് ജൂ​ണ്‍ ഏ​ഴ്, എ​ട്ട്, ഒ​ൻ​പ​ത് തി​യ​തി​ക​ളി​ൽ തൊ​ടു​പു​ഴ ഇ​ൻ​ഡ്യ​ൻ സ്പോ​ർ​ട്സ് ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ഡ്മി​ന്‍റ​ണ്‍ ഇ​ൻ​ഡോ​ർ​സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തും. അ​ണ്ട​ർ 11,13,15,17,19 എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​മാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ.
കൂ​ടാ​തെ അ​ണ്ട​ർ -15, അ​ണ്ട​ർ-19 മി​ക്സ​ഡ് ഡ​ബി​ൾ​സ്, മെ​ൻ, വു​മ​ണ്‍, മി​ക്സ​ഡ് ഡ​ബി​ൾ​സ്, മാ​സ്റ്റേ​ഴ്സ്, വെ​റ്റ​റ​ൻ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലും മ​ത്സ​രം ഉ​ണ്ടാ​യി​രി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ നി​ർ​ദി​ഷ്ട തി​യ​തി​ക്കു മു​ന്പാ​യി അ​സോ​സി​യേ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഫോ​റ​ത്തി​ന്‍റെ ര​ണ്ടു​കോ​പ്പി ഫോ​ട്ടോ ഒ​ട്ടി​ച്ച് ജ​ന​ന​തീ​യ​തി​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ഫീ​സോ​ടു​കൂ​ടി ജൂ​ണ്‍ മൂ​ന്നി​ന് മു​ന്പ് അ​പേ​ക്ഷി​ക്ക​ണം. വി​ലാ​സം: സൈ​ജ​ൻ സ്റ്റീ​ഫ​ൻ, സെ​ക്ര​ട്ട​റി ജി​ല്ലാ ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ൻ, ഇ​ൻ​ഡ്യ​ൻ സ്പോ​ർ​ട്സ്, പു​ളി​മൂ​ട്ടി​ൽ പ്ലാ​സ തൊ​ടു​പു​ഴ, ഫോ​ണ്‍: 9447 511 684. ര​ജി​സ്ട്രേ​ഷ​ൻ ഫോ​മു​ക​ൾ www.kbsa.co.in വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.