വെ​ള്ള​ക്കെ​ട്ടാ​യി ല​ക്ഷം​വീ​ട് കോ​ള​നി
Sunday, May 26, 2019 10:38 PM IST
രാ​ജ​കു​മാ​രി: റോ​ഡ് ഉ​യ​ർ​ത്തി നി​ർ​മി​ച്ച​തോ​ടെ മ​ഴ പെ​യ്യു​ന്പോ​ൾ എ​സ്റ്റേ​റ്റ് പൂ​പ്പാ​റ​യി​ലെ ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്നു. ഇ​തു​വ​ഴി​യു​ള്ള ഓ​ട​യി​ൽ ക​ല്ലും മ​ണ്ണും നി​റ​ഞ്ഞ​തോ​ടെ​യാ​ണ് കോ​ള​നി​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​ൻ കാ​ര​ണം. രാ​ജാ​ക്കാ​ട്-​പൂ​പ്പാ​റ റോ​ഡ് ഉ​യ​ർ​ത്തി നി​ർ​മി​ച്ച​തോ​ടെ എ​സ്റ്റേ​റ്റ് പൂ​പ്പാ​റ ടൗ​ണ്‍, വി​ല്ലേ​ജ് ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ഴ​വെ​ള്ളം കോ​ള​നി​യി​ലേ​ക്കാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഓ​ട​ ക​വി​ഞ്ഞ് കോ​ള​നി​ക്കു​ള്ളി​ൽ പ​ല​ ഭാ​ഗ​ങ്ങ​ളി​ലാ​യി വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ക​യാ​ണ്. കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തോ​ടെ വീ​ടു​ക​ളി​ലേ​ക്കു വെ​ള്ളം ക​യ​റു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ക​ലു​ങ്കു​വ​ഴി വെ​ള്ളം തി​രി​ച്ചു​വി​ട​ണ​മെ​ന്നും ഓ​ട​യി​ലെ മാ​ലി​ന്യം നീ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.