ദേ​ശീ​യ​പാ​ത​യോ​ര​ങ്ങ​ളി​ൽ ഭീ​ഷ​ണി​യാ​യി മ​ര​ങ്ങ​ൾ; ഭീ​തി​യോ​ടെ വാ​ഹ​ന​യാ​ത്രി​ക​ർ
Saturday, June 15, 2019 9:49 PM IST
അ​ടി​മാ​ലി: കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ നേ​ര്യ​മം​ഗ​ലം വ​ന​മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​യാ​ത്രി​ക​ർ ആ​ശ​ങ്ക​യി​ൽ. ചെ​റി​യ കാ​റ്റി​ൽ പോ​ലും പാ​ഴ്മ​ര​ങ്ങ​ൾ റോ​ഡി​ൽ പ​തി​ക്കു​ന്ന​ത് പ​തി​വാ​യി.

മ​ഴ​യ്ക്കു​മു​ന്പ് സ്വ​കാ​ര്യ​ഭൂ​മി​യി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​ൻ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ നേ​ര്യ​മം​ഗ​ലം വ​ന​മേ​ഖ​ല​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.

അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ മു​റി​ക്കു​മെ​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പ്ര​ഖ്യാ​ന​വും ഇ​തേ​രീ​തി​യി​ൽ ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​ർ 2018 ഓ​ഗ​സ്റ്റ് 14-ന് ​പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വും ന​ട​പ്പാ​യി​ട്ടി​ല്ല. കാ​ല​വ​ർ​ഷ​മാ​രം​ഭി​ച്ച ആ​ദ്യ​ദി​ന​ത്തി​ൽ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​യ കാ​റി​നു​മു​ക​ളി​ൽ മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞു​വീ​ണി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ശ​ക്ത​മാ​യ കാ​റ്റി​ൽ നേ​ര്യ​മം​ഗ​ലം മേ​ഖ​ല​യി​ൽ മാ​ത്രം അ​ഞ്ചോ​ളം ഇ​ട​ങ്ങ​ളി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

പ്ര​ള​യ​കാ​ല​ത്ത് ചു​വ​ട്ടി​ലെ മ​ണ്ണി​ള​കി ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​ട്ടു​ള്ള മ​ര​ങ്ങ​ളും മു​റി​ച്ചു​നീ​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

മൊ​ബൈ​ൽ ക​വ​റേ​ജ് ഇ​ല്ലാ​ത്ത​തി​നാ​ൽ മ​രം വീ​ണു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ വൈ​കി​യാ​ണ് പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

വാ​ഹ​ന​ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ വ​നം​വ​കു​പ്പും ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രും ഇ​ട​പെ​ടണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു.