ബ​സ് സ​ർ​വീ​സ് നി​ല​ച്ചു; നാ​ട്ടു​കാ​ർ കെ ​എ​സ്ആ​ർ​ടി​സി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Saturday, June 15, 2019 9:49 PM IST
മൂ​ല​മ​റ്റം: കാ​ഞ്ഞാ​ർ - പു​ള്ളി​ക്കാ​നം റോ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ കെ​എ​സ്ആ​ർ​ടി​സി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. മൂ​ന്നു സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ഇ​തു​വ​ഴി ഒ​രു സ​ർ​വീ​സും ന​ട​ത്തു​ന്നി​ല്ല.​ഇ​തു​മൂ​ലം സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെടെ നൂ​റുക​ണ​ക്കി​നാ​ളു​ക​ളാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. 300 രൂ​പ​യോ​ളം മു​ട​ക്കി​യാ​ലെ ഇ​വി​ടു​ത്തു​കാ​ർ​ക്ക് മൂ​ല​മ​റ്റ​ത്തേ​ക്കു വ​രാ​നോ തി​രി​ച്ചുപോ​കാ​നോ സാ​ധി​ക്കൂ. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഇ​ത് താ​ങ്ങാ​നാ​വു​ന്ന​ത​ല്ല. ബ​സ് ഓ​ടി​ക്കാ​ൻ സാ​ധി​ക്കാ​ത്ത വി​ധം റോ​ഡ് മോ​ശ​മാ​യ​തി​നാ​ലാ​ണ് സ​ർ​വീ​സ് നി​ർ​ത്തി വ​ച്ചി​രി​ക്കു​ന്ന​തെ​ന്നു അ​ധി​ക്യ​ത​ർ പ​റ​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ കാ​ഞ്ഞാ​ർ സി ​ഐ ഷി​ന്‍റോ .പി. ​കു​ര്യ​ൻ, സി​എ​സ്ഐ പ​ള്ളി വി​കാ​രി ബി​നു കു​രു​വി​ള, കെ ​എ​സ്ആ​ർ ടി ​സി അ​ധി​ക്യ​ത​ർ എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ റോ​ഡ് പ​രി​ശോ​ധി​ക്കു​ക​യും ബ​സ് ഓ​ടി​ക്കാ​ൻ സാ​ധി​ക്കാ​ത്തവി​ധം മോ​ശ​മാ​ണെ​ന്നു മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കു​ന്നേ​ൽ സ്ഥ​ല​ത്തെ​ത്തി കു​ഴി​ക​ൾ ഇ​ന്നു ത​ന്നെ മ​ക്ക് ഉ​പ​യോ​ഗി​ച്ച് നി​ക​ത്താ​മെ​ന്നും തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​ർ​വീ​സ് പു​ന​രാ​ര​ഭി​ക്കാ​മെ​ന്നും നാ​ട്ടു​കാ​രെ അ​റി​യി​ച്ചു. എ​ന്നാ​ൽ എ​ഗ്രി​മെ​ന്‍റ് എ​ഴു​ത​ണ​മെ​ന്നു നാ​ട്ടു​കാ​രി​ൽ ചി​ല​ർ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ഞ്ഞാ​ർ - പു​ള്ളി​ക്കാ​നം വ​ഴി ക​ട്ട​പ്പ​ന​യ്ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സ് റോ​ഡ് മോ​ശ​മാ​യ​തി​നാ​ൽ മൂ​ല​മ​റ്റം പു​ള്ളി​ക്കാ​നം വ​ഴി​യാ​ണ് ഓ​ടു​ന്ന​ത്. കൂ​ടാ​തെ മൂ​ല​മ​റ്റ​ത്ത് നി​ന്നു രാ​വി​ലെ ഒ​രു ബ​സ് പു​ത്തേ​ടു വ​രെ ഓ​ടു​ന്നു​ണ്ട്. ഇ​ത് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് പ്ര​യോ​ജ​നം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. സ​മ​രം രൂ​ക്ഷ​മാ​യ​തോ​ടെ എ​സ്ഐ ജോ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്തി​രു​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​ർ​വീ​സ് ന​ട​ത്താ​മെ​ന്നു​ള്ള തീ​രു​മാ​നം എ​ല്ലാ​വ​രും അം​ഗീ​ക​രി​ച്ച​തോ​ടെ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടു​കാ​ർ പി​രി​ഞ്ഞു പോ​കു​ക​യാ​യി​രു​ന്നു.