ബൈ​ക്ക് മോ​ഷ​ണം: ഒ​ളി​ച്ചോ​ടി​യ പ്ര​തി പി​ടി​യി​ൽ
Saturday, June 15, 2019 9:51 PM IST
മൂ​ല​മ​റ്റം: ബൈ​ക്കു മോ​ഷ​ണ​ക്കേ​സി​ൽ പോ​ലീ​സി​നെ ക​ണ്ട് ഓ​ടി​യ പ്ര​തി പി​ടി​യി​ൽ. ര​ണ്ടാം പ്ര​തി മാ​റി​ക മാ​ഞ്ചു​വ​ട്ടി​ൽ ഷി​നേ്േ‍​റാ​യെ​യാ​ണ് (19) കാ​ഞ്ഞാ​ർ പോ​ലീ​സ് പി​ടി കൂ​ടി​യ​ത്. ഇ​വ​രു​ടെ കൂ​ടെ ഒ​രാ​ൾ കൂ​ടി ഉ​ണ്ടെ​ന്നു പി​ടി​യി​ലാ​യ പ്ര​തി പ​റ​ഞ്ഞു. ഒ​ന്നാം പ്ര​തി എ​ബി​നെ​യാ​ണ് പി​ടി​കി​ട്ടാ​നു​ള്ള​ത്. ഇ​വ​ർ​ക്കു ക​ഞ്ചാ​വ് ബി​സി​ന​സ് ഉ​ണ്ടെ​ന്നും ഇ​വ​ർ സ്ഥി​രം മോ​ഷ​ടാ​ക്ക​ളാ​ണെ​ന്നും ഒ​ന്നാം പ്ര​തി​യെ കി​ട്ടി​യാ​ലേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ സാ​ധി​ക്കൂ​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മു​ട്ടം കോ​ട​തി അ​വ​ധി​യാ​യ​തി​നാ​ൽ ഷി​ന്‍റോയെ ഇ​ന്ന് ഇ​ടു​ക്കി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കാ​ഞ്ഞാ​ർ സി​ഐ ഷി​ന്‍റോ‍ പി. ​കു​ര്യ​ൻ, എ​സ് ഐ ​ജോ​ണ്‍ സെ​ബാ​സ്റ്റ്യ​ൻ, ഡി ​വൈ എ​സ് പി​യു​ടെ സ്പെ​ഷ​ൽ സ്ക്വാ​ഡി​ലെ എ ​എ​സ് ഐ ​സി​ബി ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി കൂ​ടി​യ​ത്. ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നി​ൽ​പ്പെ​ട്ട കേ​സാ​യ​തി​നാ​ൽ പ്ര​തി​ക​ളെ അ​വ​ർ​ക്കു കൈ​മാ​റും