വീ​ടു​ക​യ​റി ആ​ക്ര​മണം: ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക് ര​ണ്ടു സ്ത്രീ​ക​ള​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ
Saturday, June 15, 2019 9:51 PM IST
മ​റ​യൂ​ർ: വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച് ര​ണ്ടു​പേ​രെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച മൂ​ന്നു പേ​രെ മ​റ​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മൂ​ന്നാ​ർ വാ​ഗ​വ​രൈ ബ​സാ​ർ ഡി​വി​ഷ​നി​ൽ ത​വ​സി (55), ഭാ​ര്യ ശെ​ൽ​വി ( 52 ) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 4.30നാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.
മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ന്നി​മ​ല എ​സ്റ്റേ​റ്റി​ൽ ലോ​വ​ർ ഡി​വി​ഷ​ൻ താ​മ​സ​ക്ക​രാ​നാ​യ ര​ഞ്ജി​ത്തി​ന്‍റെ ഭാ​ര്യ കാ​ർ​ത്തി​ക ദേ​വി(27), കാ​ർ​ത്തി​ക​യു​ടെ അ​മ്മ അ​ന്ന​മ​രി​യ (52) കാ​ർ​ത്തി​ക​യു​ടെ സ​ഹോ​ദ​ര​ൻ അ​ല​ക്സ് (32) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. അ​ല​ക്സി​നെ മൂ​ന്നാ​ർ ടൗ​ണി​ൽ നി​ന്നും മ​റ്റു​ള്ള​വ​രെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.​കു​ടും​ബ പ്ര​ശ്ന​മാ​ണ് വ​ഴ​ക്കി​ൽ ക​ലാ​ശി​ച്ച​ത്. മ​റ​യൂ​ർ അ​ഡീ​ഷ​ണ​ൽ എ​സ്ഐ വി.​എം.​മ​ജീ​ദ്, എ​എ​സ്ഐ ടി.​പി. ജൂ​ഡി ,ടി.​എം.​അ​ബ്ബാ​സ്, ഷി​ഹാ​ബു​ദീ​ൻ, എം.​സൈ​നു, പി.​കെ.​ക​വി​ത, നി​ഷാ​ന്ത്, വി​ൻ​സെ​ന്‍റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.