സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ പാ​ത​യ്ക്കാ​യി ഇ​ട​മ​ല​ക്കു​ടി​ക്കാ​രു​ടെ കാ​ത്തി​രി​പ്പു നീ​ളു​ന്നു
Sunday, June 16, 2019 10:17 PM IST
അ​ടി​മാ​ലി: സ​ഞ്ചാ​ര​യോ​ഗ്യ​മാ​യൊ​രു പാ​ത. ഇ​ട​മ​ല​ക്കു​ടി​ക്കാ​രു​ടെ സ്വ​പ്നം സ​ഫ​ല​മാ​കാ​ൻ ഇ​നി​യെ​ത്ര നാ​ൾ? മു​തു​വാ​ൻ സ​മു​ദാ​യ​ക്കാ​ർ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഇ​ട​മ​ല​ക്കു​ടി​യി​ലേ​ക്ക് റോ​ഡ് നി​ർ​മി​ക്കാ​ൻ ക​ട​ന്പ​ക​ളേ​റെ​യാ​ണ്.

വ​ന​ത്തി​ലൂ​ടെ 30 കി​ലോ​മീ​റ്റ​ർ സാ​ഹ​സി​ക​മാ​യി സ​ഞ്ച​രി​ച്ചാ​ണ് താ​മ​സ​ക്കാ​ർ പു​റം​ലോ​ക​ത്തെ​ത്തു​ന്ന​ത്. ദു​ർ​ഘ​ട​പാ​ത​യി​ലൂ​ടെ വ​ന്യ​ജീ​വി​ക​ളു​ടെ ഭീ​ഷ​ണി അ​തി​ജീ​വി​ച്ച് ജീ​പ്പു​മാ​ർ​ഗം 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മൂ​ന്നാ​റി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ നാ​ലു​മ​ണി​ക്കൂ​ർ വേ​ണ്ടി​വ​രും.

ഇ​ട​മ​ല​ക്കു​ടി​യു​ടെ വി​സ്തൃ​തി 36000 ഏ​ക്ക​റാ​ണ്. 700 കു​ടും​ബ​ങ്ങ​ളി​ലാ​യി 2700-ൽ​പ​രം പേ​ർ 24 കോ​ള​നി​ക​ളി​ലാ​യി ഇ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​ട​മ​ല​ക്കു​ടി​യി​ൽ​നി​ന്ന് ഏ​റെ ബു​ദ്ധി​മു​ട്ടി മൂ​ന്നാ​റി​ലെ​ത്താ​ൻ ഒ​രു പ​ക​ൽ​ത​ന്നെ വേ​ണ്ടി​വ​രും. ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള ജീ​പ്പ് യാ​ത്രാ​ക്കൂ​ലി 500 രൂ​പ​യാ​ണ്. പ​ത്തോ​ളം ജീ​പ്പു​ക​ൾ ക​ല്ലു​മാ​ത്ര​മു​ള്ള പാ​ത​യി​ലൂ​ടെ സാ​ഹ​സി​ക​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്നു.

യാ​ത്ര​യ്ക്കി​ട​യി​ൽ മ​ഴ​പെ​യ്താ​ൽ വ​ന​ത്തി​നു​ള്ളി​ൽ ത​ങ്ങു​ക​യേ മാ​ർ​ഗ​മു​ള്ളൂ. മ​ഴ​ക്കാ​ല​ത്ത് റോ​ഡ് ക​ല്ലി​ട്ടു​നി​ക​ത്തി​യും ചെ​ളി​യി​ൽ അ​ക​പ്പെ​ടു​ന്ന വാ​ഹ​നം ത​ള്ളി​യു​മാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്. ഒ​രു​വാ​ഹ​ന​ത്തി​നു മാ​ത്രം ക​ട​ന്നു​പോ​കാ​നു​ള്ള വീ​തി​യേ ഇ​പ്പോ​ഴ​ത്തെ റോ​ഡി​നു​ള്ളൂ. വ​ള​രെ ദു​ർ​ഘ​ട​മാ​യ ഭാ​ഗ​ങ്ങ​ളി​ൽ കോ​ണ്‍​ക്രീ​റ്റ് ചെ​യ്താ​ൽ യാ​ത്രാ​ക്ലേ​ശ​ത്തി​നു പ​കു​തി പ​രി​ഹാ​ര​മാ​കും. ഏ​ഴു​വ​ർ​ഷം മു​ന്പ് പു​ല്ലു​മേ​ട് തോ​ടി​നു​കു​റു​കെ നി​ർ​മി​ച്ച പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് പ​ണി​യാ​ൻ ന​ട​പ​ടി​യാ​യി​ട്ടി​ല്ല.

വ​നം​വ​കു​പ്പി​ന്‍റെ​യും പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ത്യ​മാ​യ സ​മ​യ​ത്ത് മൂ​ന്നാ​റി​ൽ​നി​ന്നും ഇ​ട​മ​ല​ക്കു​ടി​യി​ൽ​നി​ന്നും ജീ​പ്പ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചാ​ൽ വ​ന​ത്തി​ലൂ​ടെ​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​യ്ക്ക് അ​റു​തി​യാ​കും. എ​ന്നാ​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​യൊ​രു റോ​ഡി​നു​വേ​ണ്ടി എ​ത്ര​നാ​ൾ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് കോ​ള​നി​ക്കാ​രു​ടെ ചോ​ദ്യം.