ജ​ന​ങ്ങ​ൾ​ക്ക് ദു​രി​തയാ​ത്ര സ​മ്മാ​നി​ച്ച് മൈ​ലാ​ടി-ക​റു​ക​പ്പി​ള്ളി റോ​ഡ്
Sunday, June 16, 2019 10:17 PM IST
അ​റ​ക്കു​ളം: മൈ​ലാ​ടി - ക​റു​ക​പ്പി​ള്ളി റോ​ഡ് ത​ക​ർ​ന്നു. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ​പ്പെ​ട്ട ഇ​തു വ​ഴി ദി​വ​സേ​ന സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ടാ​റിം​ഗ് പൊ​ളി​ഞ്ഞ് കു​ണ്ടും കു​ഴി​യു​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​ിട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ഓ​രോ ദി​വ​സം ചെ​ല്ലു​ന്തോ​റും ടാ​റിം​ഗ് പൊ​ളി​ഞ്ഞ് കു​ഴി​ക​ൾ വ​ലു​താ​വുകയാണ്.

ക​റു​ക​പ്പി​ള്ളി, കോ​ട്ട​യം മു​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് പു​റം ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ഏ​ക റോ​ഡാ​ണി​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡി​ലൂ​ടെ ന​ട​ന്നും ഓ​ട്ടോ പി​ടി​ച്ചും തൊ​ടുപു​ഴ - പു​ളി​യ​ൻ​മ​ല റോ​ഡി​ലെ മൈ​ലാ​ടി​യി​ൽ എ​ത്തി​യാ​ലേ തൊ​ടു​പു​ഴ, ഇ​ടു​ക്കി മേ​ഖ​ല​ക​ളി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യു. റോ​ഡി​ന് ഓ​ട​യി​ല്ലാ​ത്ത​തി​നാ​ൽ മ​ഴ​വെ​ള്ളം റോ​ഡി​ലു​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്. ഇ​തും റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​നു പ​ഞ്ചാ​യ​ത്തും ശ്ര​ദ്ധ ചെ​ലു​ത്തു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.